പതിവ് ജയിൽ സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃഷിക്ക് ഊന്നൽ നൽകി കൊണ്ടാണ് അന്തേവാസികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ഇവിടെ മുന്നേറുന്നത്. അഞ്ച് ഏക്കറിൽ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. പയർ, പാവൽ, വെണ്ട, വഴുതന, ബീൻസ്, മുളക്, പടവലം, വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. 2018 ൽ ഒന്നരക്കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങളാണ് തുറന്ന ജയിലിൽനിന്നു വില്പന നടത്തിയത്. തികച്ചും ജൈവ രീതിയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഹൈടെക് കൃഷിരീതിയാണ് ഇവിടെ നടത്തുന്നത്. അതുപോലെ നെട്ടുകാൽത്തേരി ജയിൽ വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമിൽ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.
advertisement
ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും കൂട്ടായ്മയിലൂടെ സാമൂഹ്യ പ്രതിബന്ധത പുലർത്തുന്ന നിരവധിയായ പ്രവർത്തനങ്ങളിലൂടെ നാർക്കു നാൾ ജയിൽ വകുപ്പ് ഇന്ന് പൊതുസമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. മർദ്ദനമുറകളാലും കൊടിയ പീഡനമുറകളാലും അറിയപ്പെട്ടിരുന്ന പ്രാചീന കാരാഗ്രഹ സങ്കൽപ്പത്തിൽ നിന്നും ജയിൽ വകുപ്പ് ഏറെ മുന്നേറിയിരിക്കുന്നു. ഇവിടത്തെ അന്തേവാസികളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരിലെ കലാവാസനകൾ, സാമൂഹ്യബോധം, സ്വയം തൊഴിൽ പര്യാപ്തത എന്നിവ ഉയർത്തി കൊണ്ട് വരുന്ന നിരവധി പദ്ധതികളാണ് ചെയ്തു വരുന്നത്.