മരണശേഷവും മറ്റൊരാളിലൂടെ ജീവിതം തുടരുക എന്ന ഉന്നതമായ മാനവികബോധം ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയൊരു ദിശാബോധം നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ കേവലം ബോധവൽക്കരണം മാത്രമല്ല, കൃത്യമായ പ്രതിരോധവും ജനകീയ പങ്കാളിത്തവും അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് എംഎൽഎ ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഒരു വശത്ത് ലഹരിയെന്ന വിനാശകരമായ വഴിയിൽ നിന്നും പുതുതലമുറയെ പിന്തിരിപ്പിക്കുമ്പോൾ മറുവശത്ത് മറ്റുള്ളവർക്ക് ജീവൻ നൽകാനായി തയ്യാറെടുക്കുന്ന യുവജനങ്ങളുടെ താൽപ്പര്യം ഏറെ അഭിനന്ദനാർഹമാണ്. ലഹരിവിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ഈ പോരാട്ടത്തിൽ ഇത്തരം സാംസ്കാരിക കൂട്ടായ്മകളുടെ ഇടപെടലുകൾ നാടിൻ്റെ സുരക്ഷയ്ക്കും പുരോഗതിക്കും വലിയ മുതൽക്കൂട്ടാകുമെന്നും, ഈ മാതൃക എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സാമൂഹ്യ തിന്മകൾക്കെതിരെ യുവത ഒന്നിച്ച് അണിനിരന്ന ഈ ചടങ്ങ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മണ്ഡലത്തിന് തന്നെ അഭിമാനകരമായ നേട്ടമായി മാറി.
