മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് ഈ ക്ഷേത്രം.
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്. ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമെന്നു കരുതുന്നു. ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്.
advertisement
അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വലിയ ഗോപുരവും നീണ്ട നടപ്പന്തലും ക്ഷേത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും ആണ്. ശ്രീകോവിലിന്റെ കഴുക്കോലില്‍ പുരാതന ലിപികള്‍ ഇന്നും സംരക്ഷിച്ചിട്ടുണ്ട്.