വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉൽപ്പന്നങ്ങൾക്കും ആശയങ്ങൾക്കും വലിയൊരു വിപണി ഒരുക്കാനുമാണ് ഈ മേള ലക്ഷ്യമിടുന്നത്. സ്ത്രീകൾ നടത്തുന്ന സ്റ്റാർട്ടപ്പുകൾ മുതൽ തനതായ കൈത്തറി വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും മേളയുടെ പ്രധാന ആകർഷണമാണ്.
വെറും ഒരു വിപണന മേള എന്നതിലുപരി ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വലിയൊരു മുതൽക്കൂട്ടാണ് ഈ ഫെസ്റ്റ്. ബിസിനസ് മേഖലയിൽ വിജയം വരിച്ച പ്രമുഖ വനിതകളുമായി സംവദിക്കാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള പ്രത്യേക സെഷനുകൾ ഇവിടെയുണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കാനും സംരംഭങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തേടാനും ഈ വേദിയൊരുങ്ങും.
advertisement
കൂടാതെ വനിതകൾ നയിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ മേളയ്ക്ക് ഉത്സവഛായ പകർന്നു നൽകും. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്കും നിലവിൽ ബിസിനസ് നടത്തുന്നവർക്കും വലിയൊരു അവസരമാണിത്. ഫെസ്റ്റിൽ സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ 0471-2454570, 9496015015, 9496015016 എന്നീ നമ്പറുകളിലോ projectofficer2@kswdc.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. തലസ്ഥാന നഗരിയിലെ സ്ത്രീശാക്തീകരണത്തിന് പുതിയ കരുത്ത് പകരുന്ന ഈ മേളയിലേക്ക് എല്ലാ സംരംഭകരെയും നഗരവാസികളെയും സ്വാഗതം ചെയ്യുന്നു.
