TRENDING:

തിരുവനന്തപുരം പള്ളിത്തുറയിൽ പുതിയ അംഗണവാടിയും വായനശാലയും

Last Updated:

പള്ളിത്തുറ വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്രന്ഥശാലയും സ്മാർട്ട് അങ്കണവാടിയും തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നാടിന് സമർപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളം അനുദിനം വളരുന്ന ഒരു സംസ്ഥാനമാണ്. വികസനോന്മുഖമായ നിരവധി പദ്ധതികൾക്കാണ് തിരുവനന്തപുര നഗരം ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ട ഇടങ്ങൾ സാക്ഷിയാകുന്നത്. നഗരങ്ങൾ പോലും മുഖച്ഛായ മാറ്റുന്ന കേരളത്തിൽ ഗ്രാമങ്ങൾ എന്നത് വളരെ കുറവാണെന്നാണ് വയ്പ്പ്. പരമ്പരാഗത ഗ്രാമീണ സങ്കല്പങ്ങൾ തിരഞ്ഞു നടക്കുന്നവർക്ക് ഇന്ന് കേരളത്തിൽ അത്തരം ഗ്രാമങ്ങളെ കണ്ടെത്തുക വളരെ പ്രയാസകരമാണ്.
ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടനം ചെയ്യുന്നു
advertisement

എന്നാൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിൽ പരമ്പരാഗത രീതിയിൽ തന്നെയുള്ള ചില ഗ്രാമങ്ങൾ ഉണ്ട്. അവിടെ നടക്കുന്ന ചെറിയ വികസന പ്രവർത്തനങ്ങൾക്ക് പോലും വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. തിരുവനന്തപുരം പള്ളിത്തുറയിൽ നിന്നും വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയുണ്ട്. പള്ളിത്തുറയിൽ പുതുതായി ഒരു അംഗണവാടിയും ഒരു ഗ്രാമീണ ഗ്രന്ഥശാലയും നിർമ്മിച്ചിരിക്കുകയാണ്. സാധാരണക്കാരായ നിരവധി ആളുകൾക്ക് ഗുണകരമാകുന്നതാണ് അംഗണവാടി. അതുപോലെ തന്നെയാണ് ഒരു തലമുറ വായനയിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി നിർമ്മിച്ചിട്ടുള്ള ഗ്രന്ഥശാലയും.

advertisement

പള്ളിത്തുറ വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഗ്രന്ഥശാലയും സ്മാർട്ട് അങ്കണവാടിയും തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നാടിന് സമർപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം നഗരസഭ പള്ളിത്തുറ വാർഡിൽ അത്യാധുനികരീതിയിൽ നിർമ്മാണം പൂർത്തീകരിച്ച തോപ്പിൽ സദാശിവൻ മെമ്മോറിയൽ ഗ്രന്ഥശാലയുടെയും സ്മാർട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ ലൈബ്രറി, റീഡിംഗ് റൂം, ഫർണീച്ചറുകൾ എന്നിവ ഉൾപ്പെടെ നഗരസഭ പദ്ധതിയുടെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം പള്ളിത്തുറയിൽ പുതിയ അംഗണവാടിയും വായനശാലയും
Open in App
Home
Video
Impact Shorts
Web Stories