TRENDING:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓണം ആഘോഷിച്ചു; വയനാട് ദുരന്തപശ്ചാത്തലത്തിൽ ഇക്കുറി വേറിട്ട ഓണാഘോഷം 

Last Updated:

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷ പരിപാടികൾ ഒന്നുമില്ലാതെ ആയിരുന്നു ഇത്തവണത്തെ ഓണാഘോഷം. ജീവനക്കാരെല്ലാം ചേർന്ന് ഓണപ്പൂക്കളം തയ്യാറാക്കുകയും ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജില്ലയിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമാനമായ രീതിയിൽ തന്നെയാണ് ഇത്തവണത്തെ ഓണാഘോഷം. ഓണത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ ഒന്നും തന്നെ മിക്കയിടത്തും ഇത്തവണ ഉണ്ടായിരുന്നില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പശ്ചാത്തലത്തിലാണ് ഓണാഘോഷം പലയിടത്തും ആഘോഷ പരിപാടികൾ പരമാവധി ഒഴിവാക്കി നടത്തിയത്. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളും ജീവനക്കാരും ഓണം ആഘോഷിച്ചു.
advertisement

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലും ഒക്കെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും മുൻ വർഷങ്ങളിലിരുന്ന് പോലെ അത്ര വലിയ ആഘോഷങ്ങൾ ഒന്നും തന്നെ ഇത്തവണ സംഘടിപ്പിച്ചിട്ടില്ല.

പച്ചക്കറി ഉള്‍പ്പെടെയുള്ള സാധാന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനായി പ്രത്യേകം പച്ചക്കറി ചന്തകള്‍, കുടുംബശ്രീ ചന്തകള്‍ എന്നിവ സംഘടിപ്പിക്കണം. വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്‌മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവയ്‌പ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈ വർഷം ഓണാഘോഷം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓണം ആഘോഷിച്ചു; വയനാട് ദുരന്തപശ്ചാത്തലത്തിൽ ഇക്കുറി വേറിട്ട ഓണാഘോഷം 
Open in App
Home
Video
Impact Shorts
Web Stories