ഇത്തവണ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ് പിരപ്പൻകോട് ഉള്ള ഓണച്ചന്തയിൽ. മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവൻ കർഷകരുടെ നേതൃത്വത്തിലാണ് ഓണച്ചന്ത ഒരുക്കിയത്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് വിപണത്തിന് എത്തിക്കുന്നതിൽ അധികവും. റോഡരികിൽ തന്നെയാണ് വിപണനം നടത്തുന്നത് എന്നതിനാൽ വഴിയാത്രക്കാരായ ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ ഇവിടെനിന്ന് പച്ചക്കറി വാങ്ങി പോകുന്നുണ്ട്. വിശ്വരഹിതമായ പച്ചക്കറികൾ കൊണ്ടുള്ള ഓണസദ്യ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രാദേശിക വിപണന കേന്ദ്രങ്ങളെ ആശ്രയിക്കാം.
advertisement
മാണിക്കൽ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും പിന്തുണയോടെയുള്ള പിരപ്പൻകോട് ഓണച്ചന്ത, മിതമായ വിലയിൽ പുത്തൻ, ജൈവ പച്ചക്കറികൾ തേടുന്ന നാട്ടുകാരുടെ കേന്ദ്രമായി മാറി. ചില ജൈവ ഇനങ്ങൾക്ക് ക്ഷാമമുണ്ടെങ്കിലും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ താങ്ങാനാവുന്ന വിലയും ഗുണനിലവാരവുമാണ് വിപണിയുടെ ജനപ്രീതിയെ നയിക്കുന്നത്, വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും ഉപഭോക്താക്കളെ ആകർഷിക്കുന്നു.