കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്തത് . നൂറോളം
പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ . കഴിഞ്ഞ സാമ്പത്തിക വർഷവും ഇത്തരത്തിൽ പഞ്ചായത്ത് കട്ടിൽ വിതരണം
നടത്തിയിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ
എന്നിവർക്കെല്ലാം പല ഘട്ടങ്ങളിലായി അർഹമായ സഹായങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പിന്തുണയോടും
കൂടി നൽകി വരുന്നുണ്ട്.
പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ പട്ടികജാതി
advertisement
വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ജനറൽ
വിഭാഗത്തിൽ 2,23040 രൂപയും പട്ടികജാതി വിഭാഗത്തിൽ 101680രൂപയും ചെലവഴി ച്ചു 99 പേർക്കാണ് കട്ടിൽ നൽകിയത് . പഞ്ചായത്ത്
വൈസ് പ്രസിഡന്റ് എസ് വി ഷീബ, സ്ഥിരം സമിതി അംഗങ്ങളായ എസ് സി ബി, ജി എൽ അജീഷ്, എസ് ദീപ, പഞ്ചായത്ത്
അംഗങ്ങളായ എസ് അനിൽകുമാർ, ഷീജാ സുബൈർ,, സുമ, സുമ സുനിൽ, അപർണ, ശ്യാംനാദ്, എൻ എസ് അജ്മൽ, പി ഹരി ഷ്,
ആർച്ച രാജേന്ദ്രൻ, രതിപ്രസാദ്, ഷൈജ, ഗിരിജകുമാരി, ഐ സി ഡി എസ് സൂപ്പർവൈസർ ഷീല, അസിസ്റ്റന്റ് സെക്രട്ടറി എസ് എസ്
കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.






