തുടർന്ന് 2019-ൽ ഉപദേവതകളെ യഥാസ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ച് ക്ഷേത്രം പൂർണ്ണമായി നവീകരിച്ചു. ഇത്തവണ ഉത്സവത്തോടനുബന്ധിച്ച് മഹാഗണപതിഹോമം, കലശാഭിഷേകം, പുഷ്പാഭിഷേകം, കുങ്കുമാഭിഷേകം, സുമംഗലിപൂജ, സർവൈശ്വര്യപൂജ, മാലപ്പുറംപാട്ട്, താലപ്പൊലി, സമൂഹസദ്യ, പൊങ്കാല, കുത്തിയോട്ടം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ നടക്കും.
അഞ്ചാം നാൾ മംഗളപൂജയോടും ഗുരുതിയോടും കൂടി തിരുമഹോത്സവം സമാപിക്കും. എല്ലാ മാസവും രണ്ടാം ചൊവ്വാഴ്ചയും അവസാന വെള്ളിയാഴ്ചയും ഉദ്ധിഷ്ട കാര്യലബ്ധിക്കായി ക്ഷേത്രസന്നിധിയിൽ നടക്കുന്ന 'മണികെട്ട് പൂജ' ഇവിടുത്തെ സവിശേഷമായൊരു ആചാരമാണ്.
ഈ പൂജയിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ഭക്തർ ക്ഷേത്രത്തിലെത്താറുണ്ട്. കൂടാതെ ആണ്ടുതോറുമുള്ള ഭാഗവത സപ്താഹയജ്ഞം, മണ്ഡലമകരവിളക്ക് ഉത്സവം, രാമായണ മാസാചരണം എന്നിവയും ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങളാണ്. തിപ്പട്ടിയിൽ ശ്രീഭദ്രകാളി ദേവീക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്ര ഭരണകാര്യങ്ങൾ നടന്നു വരുന്നത്.
advertisement
