സഹപാഠിക്ക് ഒരു സ്നേഹവീട്, രണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, രണ്ട് മെഡിക്കൽ ക്യാമ്പുകൾ, വിശപ്പ് രഹിത വിതുര പദ്ധതി, വിതുരയുടെ പരിസരപ്രദേശത്ത് 500ല്‍പരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്, തുടങ്ങി യൂണിറ്റ് നടപ്പിലാക്കിയ ഒട്ടനവധി മികച്ച പദ്ധതികൾ പരിഗണിച്ചിട്ടാണ് അവാർഡ്.
ഗോപിക.എം.ജെ
പഞ്ചാബിൽ വച്ച് നടന്ന എൻഎസ്എസ് ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് ഗോപിക പങ്കെടുത്തിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥ ദമ്പതികളായ എസ് മണികണ്ഠൻ, ജയശ്രീ കെ നായർ എന്നിവരുടെ മകളാണ്. ഇക്കഴിഞ്ഞ വിഎച്ച്എസ്ഇ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഗോപിക ഇപ്പോൾ ലൂർദ് മാതാ കോളേജിൽ BHMCT ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
advertisement
തിരുവനന്തപുരം വിതുര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മുൻ എൻഎസ്എസ് വളണ്ടിയർ ഗോപിക എം.ജെ.യ്ക്ക് സംസ്ഥാനതല എൻ.എസ്.എസ് വളണ്ടിയർ അവാർഡിന് അർഹയായി. രക്തദാനവും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുക, 500-ലധികം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, വിവിധ സാമൂഹിക പദ്ധതികളിൽ സംഭാവന ചെയ്യുക, ഈ അഭിമാനകരമായ അംഗീകാരത്തിന് അവളെ മികച്ച സ്ഥാനാർത്ഥിയാക്കി മാറ്റി.