Also Read- News Highlights Today Live Updates| ഗവർണര്‍- സർക്കാർ പോര്; റോഡിൽ ക്രമക്കേടെന്ന് വിജിലന്‍സ്
ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പാളയത്ത് എത്തി ആളുകളെ ഇറക്കിയ ശേഷം ആശാൻ സ്‌ക്വയർ, പേട്ട, ചാക്ക വഴി ബൈപ്പാസിലെത്തി പാർക്ക് ചെയ്യണം. പിഎംജി ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ എം എസ്, പബ്ലിക് ലൈബ്രറി, നന്ദാവനം, ബേക്കറി ജംഗ്ഷൻ വഴിയും, ജനറൽ ആശുപത്രി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അണ്ടർ പാസേജ്, ബേക്കറി വഴിയും സ്റ്റേഡിയം ഫ്ലൈ ഓവർ, പി എം ജി വഴിയും പോകണം.
advertisement
Also Read- Aranmula Vallasadya| ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; പാളത്തൈര് സമർപ്പിച്ചു
വെള്ളയമ്പലത്ത് നിന്ന് വരുന്ന വാഹനങ്ങൾ വഴുതക്കാട്, തൈക്കാട് വഴിയും, കേശവദാസപുരം, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പട്ടത്ത് നിന്ന് കുറവൻകോണം, കവടിയാർ വഴിയും,തിരുവല്ലം ഭാഗത്ത് നിന്ന് കിഴക്കേകോട്ട വഴി കടന്നുപോകുന്ന വാഹനങ്ങൾ തിരുവല്ലം ബൈപ്പാസ്, ഈഞ്ചക്കൽ വഴി കടന്നുപോകേണ്ടതും, കരമന ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴിയും പോകണം.