Aranmula Vallasadya| ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച; പാളത്തൈര് സമർപ്പിച്ചു

Last Updated:
രാവിലെ 11. 30 ഓടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹ സദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും
1/6
 പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു.വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീർത്ഥപാദരുടെ നേത്യത്വത്തിൽ പാർത്ഥസാരഥി ഭക്തജന സമിതിയാണ് 1300 ലിറ്റർ തൈര് ഭഗവാന് സമർപ്പിച്ചത്.

advertisement
2/6
 കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചേനപ്പാടി കരയിൽ നിന്നാണ് പാളത്തൈരുമായി ഭക്തജന സംഘം ആറന്മുളയിലെത്തിയത്. വള്ളസദ്യകളിൽ ഭക്തർ പാടി ആവശ്യപ്പെടുന്ന പ്രഥാന വിഭവങ്ങളിലൊന്നാണ് ചേനപ്പാടി കേളുച്ചാരുടെ പാളതൈര്. ഇന്ന് രാവിലെ 11 30 ഓടെ തൈരുമായി ക്ഷേത്രത്തിന് കിഴക്കേ നടയിലെത്തിയ കരക്കാരെ പള്ളിയോട സേവാ സംഘം ഭാരവാഹികൾ വളപ്പാട്ടിന്റെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിന് വലം വച്ച് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ വച്ച് നിന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ പാളത്തൈര് ഏറ്റുവാങ്ങി.

3/6
 നൂറ്റാണ്ടുകൾക്ക് മുൻപ് ചേനപ്പാടി സ്വദേശിയായ കേളു എന്ന ആൾ കരയിൽ നിന്നും തൈര് സമാഹരിച്ച് ഭഗവാന് സമർപ്പിച്ചിരുന്നതായാണ് വിശ്വാസം. ഇടക്കാലത്ത് നിലച്ച് പോയ ഈ ആചാരം പളളിയോട സേവാ സംഘത്തിന്റെ ആവശ്യപ്രകാരം വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദരുടെ നേത്രുത്വത്തിൽ 12 വർഷങ്ങൾക്ക് മു‌ൻപ് പുനരാരംഭിക്കുകയായിരുന്നു. കരക്കാരിൽ നിന്നും സംഭരിക്കുന്നതും ആശ്രമത്തിലെ ഗോശാലയിൽ നിന്ന് ലഭിക്കുന്ന പാലും ഉപയോഗിച്ചാണ് പാളതൈര് തയ്യാറാക്കുന്നത്.സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തർ ആറൻമുളയിലേക്ക് അഷ്ടമിരോഹിണി വള്ളസദ്യക്ക് എത്തും. 351 പറ അരിയുടെ സദ്യ ക്ഷേത്ര മതിൽക്കകത്തും 50 പറയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലുമായിവിളമ്പും.

4/6
 ലോകത്തിൽ തന്നെ ഒരേ സമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ റെക്കോർഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന വഴിപാട് വള്ളസദ്യകൾ സാധാരണ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്കും വഴിപാട്ടുകാരുടെ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമാണ്. എന്നാൽ പാർത്ഥ സാരഥിയുടെ പിറന്നാളായ അഷ്ടമി രോഹിണി വള്ളസദ്യക്ഷേത്രത്തിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിളമ്പുന്ന സമൂഹ സദ്യയാണ്. വള്ളസദ്യകളിൽ വിളമ്പുന്ന വിഭവങ്ങൾ എല്ലാം സമുഹ സദ്യയിലും വിളമ്പും. വിശാലമായ മ‌തിൽക്കകത്താണ് സമൂഹ സദ്യ നടക്കുന്നത്.

5/6
 ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യകൾക്കായി 401 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200ൽ പരം വിളമ്പുകാരും ഉൾപ്പടെ 300ൽഅധികം ആളുകൾ 3 ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നത്. ഒരു ലക്ഷത്തോളം ഭക്തർഎത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11. 30 ഓടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹ സദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യകൾക്ക് തുടക്കമാവും.

6/6
 ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണുന്നു എന്ന് കരുതുന്നതിനാൽ തന്നെ സദ്യ എന്നതിനുപരിയായി ഭഗവാന്റെ പ്രസാദമായാണ് ഭക്തർ അഷ്ടമിരോഹിണി വള്ളസദ്യയെ കണക്കാക്കുന്നത്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യു, ജല വിഭവ വകുപ്പ്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെല്ലാം പള്ളിയോട സേവാ സംഘത്തിനും ദേവസ്വംബോർഡിനുമൊപ്പം വള്ള സദ്യ ക്രമീകരണങ്ങൾക്കായി ഒപ്പമുണ്ട്.

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement