തൊടുപുഴയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
തൊടുപുഴ മുട്ടത്ത് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ലോറി ഇരുപതടി താഴ്ചയിലേക്കാണ് മറിഞ്ഞത്.ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയവരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൊടുപുഴയിലേക്ക് റബർ പാലുമായി വരികയായിരുന്നു വാഹനം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസയ്ക്കായി കൊണ്ടുവന്നത്