TRENDING:

തിരുവനന്തപുരത്തിൻ്റെ ഫുഡ്‌ ഹബായി മാറുന്ന വിഴിഞ്ഞം.

Last Updated:

തിരുവനന്തപുരം ജില്ലയിൽ ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് വിഴിഞ്ഞം. അർദ്ധരാത്രിയിലും പുലർച്ചെയും ഒക്കെ സജീവമായിരിക്കുന്ന ഭക്ഷണശാലകൾ തന്നെയാണ് നഗരത്തിലെ ജനങ്ങളെ പ്രതേകിച്ച് യുവാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിൽ ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് വിഴിഞ്ഞം. അർദ്ധരാത്രിയിലും പുലർച്ചെയും ഒക്കെ സജീവമായിരിക്കുന്ന ഭക്ഷണശാലകൾ തന്നെയാണ് നഗരത്തിലെ ജനങ്ങളെ പ്രതേകിച്ച് യുവാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. വിഴിഞ്ഞം സ്റ്റൈൽ ചിക്കൻ ഫ്രൈ എന്ന വിഭവം ഇതിനോടകം കേരളത്തിന് പുറമേ തമിഴ്നാട്ടിലും വൈറൽ ആയി കഴിഞ്ഞു.
ചിക്കൻ ഫ്രൈ 
ചിക്കൻ ഫ്രൈ 
advertisement

വിഴിഞ്ഞം ചിക്കന് പുറമേ മീൻ വിഭവങ്ങൾക്കും പ്രസിദ്ധമാണ്. വിഴിഞ്ഞം ഹാർബർ റോഡിലെ സീഫുഡ് റെസ്റ്റോറൻ്റുകൾ നാനാതുറകളിൽ നിന്നുള്ള ഉപഭോക്താക്കളാൽ നിറയുന്നു.  അവരിൽ പലരും വിഴിഞ്ഞത്ത് ബോട്ടുകളിൽ എത്തുന്ന ഏറ്റവും പുതിയ സമുദ്രവിഭവങ്ങൾ ആസ്വദിക്കാൻ നഗരത്തിനു പുറത്തു നിന്നും യാത്ര ചെയ്യ്തു എത്തുന്നവരാണ്.

കല്ലിൽ ചുട്ടെടുക്കുന്ന വിവിധതരം മത്സ്യങ്ങളാണ് ഇവിടെത്തെ സ്പെഷൽ. ഒരു ഭക്ഷണശാലയുടെ പേര് എടുത്തു പറയേണ്ട ആവശ്യമില്ലാത്ത വിധം ഇവിടുത്തെ എല്ലാ രുചികളുടെയും പെരുമ വളർന്നിരിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും കിലോമീറ്റർ അപ്പുറമുള്ള ഈ കടലോര ഗ്രാമം ഇന്ന് ജില്ലയുടെ തന്നെ ഫുഡ്‌ ഹബ് മാറിയിരിക്കുന്നു.

advertisement

View More

വിഴിഞ്ഞത്തിൻ്റെ സ്വയം-ശൈലിയിലുള്ള 'റെസ്റ്റോറൻ്റ് റോ' സ്ഥിതി ചെയ്യുന്നത് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ദർഗയുടെ പിന്നിലെ നടപ്പാതയിലാണ്. കടൽ വിഭവങ്ങൾ മാത്രം വിളമ്പുന്ന നിരവധി ജോയിൻ്റുകളും ജ്യൂസ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവ കൂടാതെ, തിരുവനന്തപുരത്തിൻ്റെ സീഫുഡ് ഹബ് എന്ന വിഴിഞ്ഞത്തിൻ്റെ ഖ്യാതി ഉറപ്പിക്കുന്ന ഒരുപിടി ഭക്ഷണശാലകൾ പ്രധാന ഹാർബർ റോഡിലും ഉണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴക്കൂട്ടവും തിരുവനന്തപുരം നഗരവും ഒക്കെ വിട്ട് വിഴിഞ്ഞത്തേക്ക് രുചി തേടി യുവതലമുറ ചേക്കേറി തുടങ്ങയിട്ട് കുറച്ച് വർഷങ്ങളെ ആകുന്നുള്ളൂ. ഫുഡ് വ്ലോഗർമാരുടെയും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. ഇനി വിഴിഞ്ഞത്തേക്ക് പോകുന്ന ഭക്ഷണ പ്രേമികളോടായി ഒരു ഓർമ്മപ്പെടുത്തലാണ്. നല്ല കിടിലൻ ഫുഡ് കിട്ടുന്ന ധാരാളം കടകൾ ഉണ്ടെങ്കിലും വില അല്പം കൂടും എന്നതിനാൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരത്തിൻ്റെ ഫുഡ്‌ ഹബായി മാറുന്ന വിഴിഞ്ഞം.
Open in App
Home
Video
Impact Shorts
Web Stories