വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക് മാനസിക ഉല്ലാസത്തിനുള്ള ഇടമായി കൂടി കളക്ടറേറ്റ് ക്യാമ്പസ് മാറണമെന്നും അതിനായി ശ്രമിക്കുന്ന ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.
കളക്ടറേറ്റിനും കുടപ്പനക്കുന്ന് ജംഗ്ഷനും പുതിയ മുഖഛായ കൈവന്നിരിക്കുകയാണെന്ന് അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.ട്രിഡാ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻനായർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനു കുമാരി IAS, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.
advertisement
2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.