TRENDING:

ഏറെ സവിശേഷതകൾ ഉള്ള ഉദിയന്നൂർ ദേവി ക്ഷേത്രത്തെപ്പറ്റി അറിഞ്ഞാലോ?

Last Updated:

തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ദേവി ക്ഷേത്രമാണ് ഉദിയന്നൂർ ദേവി ക്ഷേത്രം. നഗരത്തിൽ നിന്നും 8 കിലോമീറ്റർ അപ്പുറം മരുതംകുഴിയിൽ ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏറെ സവിശേഷതകൾ ഉണ്ട് ഈ ക്ഷേത്രത്തിന്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഊരൂട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുണ്ട് ഈ ക്ഷേത്രത്തിന്. അട വഴിപാടായി നടത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.
ഉദിയന്നൂർ ക്ഷേത്രം 
ഉദിയന്നൂർ ക്ഷേത്രം 
advertisement

ക്ഷേത്ര ഉടമസ്ഥതയിലുള്ള വയലില്‍ കൃഷി ചെയ്യുന്ന നെല്ലുകുത്തി പൊടിച്ചാണ് അട തയ്യാറാക്കുന്നത്. ശര്‍ക്കരയും പഞ്ചസാരയും ഉപയോഗിക്കാറില്ല. അരിയും തേങ്ങയും പഴവും ചേര്‍ത്ത് വട്ടയിലയിലാക്കി പരമ്പരാഗത രീതിയിലാണ് അട പുഴുങ്ങിയെടുക്കുക. ഒരു അട, അരയട എന്ന ക്രമത്തിലാണ് വഴിപാട് നടത്തുക. ഒരു അട വഴിപാട് എന്ന് പറഞ്ഞാൽ ആയിരത്തോളം അരിയടയുണ്ടാകും. ദിവസേന 4 പൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്.

മേടത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഉദിയന്നൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല.  പൊങ്കാലയോടെ പത്തുദിവസത്തെ ഉത്സവം തുടങ്ങും. നഗരം മുഴുവൻ ക്ഷേത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സന്ദർഭമാണിത്. പെരുന്നാൾ ദിനങ്ങളിൽ വർണാഭമായ ഘോഷയാത്രകളോടെ തെരുവുകൾ വർണാഭമാക്കും. ഇളം തെങ്ങിൻ തണ്ടും വാഴയുടെ ഇലത്തണ്ടുകളും തെരുവ് അലങ്കാരത്തിന് ഉപയോഗിക്കുന്നു. 180 വർഷത്തോളം പഴക്കമുള്ളതാണ് ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഉദിയന്നൂർ ദേവി ക്ഷേത്രം.

advertisement

ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത് പടർന്ന് പന്തലിച്ച ആൽമരം. അകത്ത് സ്വർണകൊടിമരം. നാലമ്പലവും ശ്രീകോവിലും ചുറ്റുമതിലുമെല്ലാം ചേർന്ന് ചേതോഹരമാണ് ക്ഷേത്രം. പ്രധാനമൂർത്തി ദേവിയാണ്. ഉദിയന്നൂരമ്മയെ വടക്കോട്ട് ദർശനമായി പ്രതിഷ്ടിച്ചിരിക്കുന്നു. ചതുർബാഹു വിഗ്രഹം. ശംഖ്, ചക്രം, നാന്ദകംവാൾ, ത്രിശൂലം, എന്നിവ കൈകളിലുള്ള രൂപമാണ് ദേവിയുടേത്. ദേവിക്ക് മാതൃഭാവമായതിനാൽ അമ്മയായിട്ടാണ് ആരാധിച്ചുവരുന്നത്. ദിവസേന നാല് പൂജകൾ നടത്തുന്ന മഹാക്ഷേത്രമാണിത്. എല്ലാ മാസവും പൗർണമി നാളിൽ ഐശ്വര്യപൂജയുണ്ടാകാറുണ്ട്, ക്ഷേത്രത്തിൽ നടന്നുവരുന്ന സമൂഹാരാധനയാണിത്. കുങ്കുമാഭിഷേകം ദേവിക്കുള്ള വിശിഷ്ടപൂജയാണ്. ക്ഷേത്രോത്സവം: മേടത്തിലെ പുണർതം നക്ഷത്രത്തിലാണ് ഉദിയന്നൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല. പൊങ്കാലയോടെ പത്തുദിവസത്തെ ഉത്സവം തുടങ്ങും.

advertisement

ഐതിഹ്യം:

180 വർഷങ്ങൾക്ക് മുൻപ് മരുതുംകുഴിയിലെ ഉദിയന്നൂർ കുടുംബത്തിൽ നീലകണ്ഠൻ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. (പിൽക്കാലത്ത് നീലകണ്ഠ ഗുരുപാദർ എന്ന് പ്രസിദ്ധനായ ആത്മീയാചാര്യൻ). മാമി തിരോധനക്കേസ്; ക്രൈംബ്രാഞ്ച് സംഘം മാമിയുടെ വീട്ടിലെത്തി ദേവിയുടെ തിരുമുടി ഒഴുകി വരുന്നതായി കുട്ടിക്കാലത്ത് നീലകണ്ഠന് സ്വപ്‌നദർശനമുണ്ടായി. തിരുമുടി തേടി നീലകണ്ഠൻ കിള്ളിയാറിൻ്റെ കരയിലെത്തി. കരവിഞ്ഞൊഴുകുന്ന കിള്ളിയാറ്റിലെടുത്തുചാടി, ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കൈക്കലാക്കി. എന്നാൽ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ട് നീലകണ്ഠനെ കാണാതായി. കിള്ളിയാറ്റിൽ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതി. എന്നാൽ ആ കുട്ടി ഏഴാംനാൾ തിരുമുടിയുമായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. രാഹുൽ ഗാന്ധി വിവാഹിതനാകുന്നു! സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രണതി ഷിൻഡെ വിഗ്രഹം വീട്ടിലെ പെട്ടിയിൽ സൂക്ഷിച്ചുവച്ചു. വർഷത്തിലൊരിക്കൽ വീടിൻ്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികർമ്മങ്ങൾ ചെയ്യുന്നത് പതിവാക്കി. ദേവിക്ക് അടയാണ് ആദ്യമായി നിവേദിച്ചിരുന്നത്. ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠ ഗുരുപാദർ തന്നെയാണ് പൂജാദികർമ്മങ്ങൾ ചെയ്തു പോന്നിരുന്നത്. പിന്നീട് പിൻതലമുറക്കാരായി. സ്ഥിരം ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണ പൂജയുമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഏറെ സവിശേഷതകൾ ഉള്ള ഉദിയന്നൂർ ദേവി ക്ഷേത്രത്തെപ്പറ്റി അറിഞ്ഞാലോ?
Open in App
Home
Video
Impact Shorts
Web Stories