TRENDING:

തട്ടുതട്ടുകളായി നുരഞ്ഞു പതഞ്ഞൊഴുകി മനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം

Last Updated:

ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന പതിവ് വെള്ളച്ചാട്ട സങ്കൽപ്പങ്ങളെയൊക്കെ അപ്പാടെ പൊളിച്ചടുക്കിയ ഒരു കുഞ്ഞൻ വെള്ളച്ചാട്ടം. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള വട്ടത്തിൽ വെള്ളച്ചാട്ടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെറുപാറക്കെട്ടുകള്‍ക്കിടയിലൂടെ വട്ടത്തില്‍ ചുറ്റി പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണ് വട്ടത്തില്‍. പുഴയ്ക്ക് ഇരു കരകളിലുമായി മനോഹരമായ കുന്നും മലകളുമുണ്ട്. പ്രശസ്തമായ ജഡായു പാറയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് മാത്രമാണ് വട്ടത്തിലാര്‍. വട്ടത്തിലാറ് എന്ന പേര് വരാനുള്ള കാരണം തന്നെ മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ചുഴിയില്‍ വട്ടത്തില്‍ ചുറ്റിക്കറങ്ങി വീണ്ടും നീളത്തില്‍ ഒഴുകുന്നത് കൊണ്ടാണ്.
വട്ടത്തിൽ വെള്ളച്ചാട്ടം
വട്ടത്തിൽ വെള്ളച്ചാട്ടം
advertisement

തിരുവനന്തപുരം പള്ളിക്കലിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിനടുത്ത് എത്താം. സാധാരണ വെള്ളച്ചാട്ടങ്ങള്‍പോലെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന രൂപത്തിലല്ല ഇവിടെ. തട്ടുതട്ടുകളായി ചെറുപാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരഞ്ഞ് പതഞ്ഞ് ഒഴുകിപ്പരക്കുന്നതാണ് ഈ വെള്ളച്ചാട്ടം. പ്രകൃതിയുടെ തനത് സൗന്ദര്യം എന്നല്ലാതെ സര്‍ക്കാരിൻ്റെയോ പ്രാദേശിക ഭരണകൂടത്തിൻ്റെയോ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൻ്റെ പട്ടികയിലുള്ള പ്രദേശമാണ് വട്ടത്തിലാര്‍. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിൻ്റെയും കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമപഞ്ചായത്തിൻ്റെയും അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം. മടത്തറ മലയില്‍ നിന്ന് ഉത്ഭവിച്ച് 56 കിലോമീറ്റര്‍ താണ്ടി എത്തുന്ന ഇത്തിക്കര ആറ്റില്‍ പെട്ടതാണ് വട്ടത്തിലാറ്.

advertisement

View More

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് പാറമലകളാണ് വട്ടത്തലിന്റെ ഒരുപ്രത്യേകത. മയിലാടും പാറ, പൊടിയന്‍ ചത്ത പാറ, അഴമലപ്പാറ എന്നിവയാണ് വട്ടത്തില്‍ വെള്ളച്ചാട്ടത്തിന് കാവലായുള്ളത്. ഈ ത്രിമൂര്‍ത്തി പാറകളുടെ മുകളില്‍ നിന്നുള്ള കാഴ്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. ചുറ്റും ധാരാളം പാറകളും മനോഹരമായ കുഞ്ഞൻ ചരിവുകളും ഒക്കെ നിറഞ്ഞതാണ് വട്ടത്തിലാറിൻ്റെ പരിസരം. വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നവർക്ക് മനോഹരമായ സൂര്യാസ്തമയം കണ്ട് മടങ്ങാൻ ആകും. ഇവിടെനിന്ന് വളരെ എളുപ്പത്തിൽ ജഡായു പാറയിലേക്കും കൊല്ലം ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തട്ടുതട്ടുകളായി നുരഞ്ഞു പതഞ്ഞൊഴുകി മനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം
Open in App
Home
Video
Impact Shorts
Web Stories