TRENDING:

രണ്ടാം പിണറായി സർക്കാർ: എൻസിപിയിൽ നിന്ന് തോമസ് കെ തോമസ് മന്ത്രിയായേക്കും

Last Updated:

മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടി ഭാരവാഹികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനിരിക്കെ പാർട്ടി കേന്ദ്ര നേതൃത്വം തോമസ് കെ തോമസിന്റെ പേരിന് അംഗീകാരം നൽകിയതായാണ് സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: രണ്ടാം പിണറായി സർക്കാരിൽ എൻസിപി പ്രതിനിധിയായി കുട്ടനാട്ടിൽ നിന്ന് ജയിച്ച തോമസ് കെ തോമസ് മന്ത്രിസഭയിൽ ഇടം നേടിയേക്കും. മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടി ഭാരവാഹികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനിരിക്കെ പാർട്ടി കേന്ദ്ര നേതൃത്വം തോമസ് കെ തോമസിന്റെ പേരിന് അംഗീകാരം നൽകിയതായാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇക്കാര്യം ഉറപ്പായിട്ടില്ല.
advertisement

Also Read- സൗദി അറേബ്യ യാത്രാവിലക്ക് പിൻവലിച്ചു; ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് പുതുതായി യാത്രാനിരോധനം

പാർട്ടി ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, ദേശീയ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ട സമിതിയിൽ എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും തുല്യ പിന്തുണയാണുള്ളത്. കേന്ദ്ര നേതൃത്വം ഒരു തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ 2 എംഎൽഎമാരും സംസ്ഥാന പ്രസിഡന്റുമാണ് മന്ത്രിയെ തീരുമാനിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ തോമസ് കെ തോമസിന് ഒപ്പമാണ്. പാർട്ടിയുടെ രണ്ട് എംഎൽഎമാരിൽ പാർട്ടി ആരെ നിർദേശിച്ചാലും വിരോധമില്ലെന്ന് സിപിഎം എൻസിപിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം പങ്കിടേണ്ട സാഹചര്യം വന്നാലും ആദ്യ ടേം തോമസ് കെ തോമസിന് ലഭിക്കാനാണ് സാധ്യത.

advertisement

Also Read- കനറാ ബാങ്കിൽ നിന്ന് എട്ട് കോടി തട്ടിയെടുത്ത സംഭവം; ബാങ്ക് ജീവനക്കാരൻ വിജീഷ് വർഗീസ് പിടിയിൽ

ഇതിനിടെ, സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനെതിരെ പരസ്യ വിമർശനം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ സ്ഥാനത്ത് നിന്ന് നീക്കി. എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നേതാവാണ് മൗലവി. പരസ്യ വിമർശനത്തിന് പാർട്ടി വിശദീകരണം ചോദിച്ചെങ്കിലും നൽകാതിരുന്നതാണ് നടപടിക്ക് കാരണം. എറണാകുളം ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൽ അസീസിനെതിരെയും നോട്ടിസ് നൽകിയിട്ടുണ്ട്. അദ്ദേഹവും നേതൃത്വത്തിന് മറുപടി നൽകിയിട്ടില്ല.

advertisement

റോഷി അഗസ്റ്റിൻ മന്ത്രിയാവും; ജയരാജ് ചീഫ് വിപ്പും

കേരള കോൺഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡോ. എൻ. ജയരാജാണ് ഉപനേതാവ്. പാർട്ടിക്ക് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനത്തേക്ക് റോഷി അഗസ്റ്റിൻ നിയോഗിക്കപ്പെടും. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും. അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറി-അഡ്വ. പ്രമോദ് നാരായണൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ട്രഷറർ. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

advertisement

Also Read- ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

സിപിഎമ്മുമായുള്ള ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എൽഡിഎഫ് യോഗത്തിലുണ്ടാവും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാം പിണറായി സർക്കാർ: എൻസിപിയിൽ നിന്ന് തോമസ് കെ തോമസ് മന്ത്രിയായേക്കും
Open in App
Home
Video
Impact Shorts
Web Stories