advertisement

കനറാ ബാങ്കിൽ നിന്ന് എട്ട് കോടി തട്ടിയെടുത്ത സംഭവം; ബാങ്ക് ജീവനക്കാരൻ വിജീഷ് വർഗീസ് പിടിയിൽ

Last Updated:

14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്.

പത്തനംതിട്ട: കനറാ ബാങ്കിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത് എന്നാണ് സൂചന. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതൽ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും. വിജീഷ് വര്‍ഗീസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നൽകിയിരുന്നു.
advertisement
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എൻഇഎഫ്ടി) സംവിധാനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് നമ്പരും ഐ എഫ് എസ് ഇ കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിൻവലിക്കാം. ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.
advertisement
സ്ഥിര നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരില്‍നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്തികയിലുള്ളവരുടെ പാസ്വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും ഓഡിറ്റ് വിഭാഗം സംശയിക്കുന്നു. തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. സ്വന്തം അക്കൗണ്ടിലേക്ക് 68 തവണയും പണം ഇട്ടിട്ടുണ്ട്. ഇതിന് പുറമെ അമ്മ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാലും നിലവില്‍ വിജീഷ് വര്‍ഗീസിനെ മാത്രം പ്രതിയാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
advertisement
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായിരുന്നു വിജീഷ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കനറാ ബാങ്കിൽ നിന്ന് എട്ട് കോടി തട്ടിയെടുത്ത സംഭവം; ബാങ്ക് ജീവനക്കാരൻ വിജീഷ് വർഗീസ് പിടിയിൽ
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement