TRENDING:

ചാനൽ ചർച്ചയിൽ സിപിഎമ്മിനെതിരെ പറയരുത്; മകനെ കൊല്ലും: കെ.കെ.രമ എംഎൽഎയ്ക്ക് ഭീഷണി കത്ത്

Last Updated:

റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്കും ആർ എം പി ഐ സെക്രട്ടറി വേണുവിനും ഭീഷണിക്കത്ത്. ചാനൽ ചർച്ചയിൽ സി.പിഎമ്മിനെതിരെ പറയരുതെന്നും രമയുടെ മകൻ അഭിനന്ദിനെ കൊല്ലുമെന്നുമാണ് കത്തിലുള്ളത്. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെ കെ രമ
കെ കെ രമ
advertisement

ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി. രമയുടെ ഓഫീസ് അഡ്രസിലാണ് കത്ത് വന്നിരിക്കുന്നത്. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്. ചാനൽ ചർച്ചകളിൽ സിപിഎമ്മിനെതിരെ ഇനിയും സംസാരിച്ചാൽ തന്നേയും രമയുടേയും ടിപി ചന്ദ്രശേഖരന്റേയും മകൻ അഭിനന്ദിനേയും കൊല്ലുമെന്നാണ് കത്തിലെ ഭീഷണിയെന്ന് എൻ വേണു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

advertisement

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

എഎൻ ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഇനിമുതൽ ആർഎംപിക്കാരെ കാണരുതെന്ന ഭീഷണിയിലാണ് കത്ത് അവസാനിക്കുന്നത്.

You may also like:Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

advertisement

ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങൾ ചന്ദ്രശേഖരന്റെ കൊട്ടേഷൻ ഏറ്റെടുത്തതെന്നും കത്തിൽ പറയുന്നതായി വേണുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയരാജനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ചെമ്മത്തൂരിലെ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് കാണിച്ച് 2014 മെയിൽ തനിക്ക് കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് വടകര റൂറൽ എസ്പിക്ക് പരാതി നൽകിയതായും വേണു പറയുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്താനത്തിൽ ജയരാജന് നേരെയുള്ള അക്രമത്തെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ ഇവരുടെ പേര് ഉൾപ്പെടുത്തണമെന്നും വേണുവിന്റെ പരാതിയിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാനൽ ചർച്ചയിൽ സിപിഎമ്മിനെതിരെ പറയരുത്; മകനെ കൊല്ലും: കെ.കെ.രമ എംഎൽഎയ്ക്ക് ഭീഷണി കത്ത്
Open in App
Home
Video
Impact Shorts
Web Stories