TRENDING:

തൃശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം; രണ്ടുപേർ നബിദിനാഘാഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയവർ

Last Updated:

കയ്പമംഗലത്ത് ഇന്ന് പുലർച്ചെ 1 മണിയോടെ കാർ മരത്തിലിടിച്ച് തകർന്നാണ് രണ്ട് യുവാക്കൾ മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരിൽ രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾ മരിച്ചു. തൃശൂർ കയ്പമംഗലത്ത് ഇന്ന് പുലർച്ചെ 1 മണിയോടെ കാർ മരത്തിലിടിച്ച് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഇവർ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. 7 പേരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തിൽ മരിച്ച യുവാക്കള്‍
അപകടത്തിൽ മരിച്ച യുവാക്കള്‍
advertisement

Also Read- Kerala Weather Update Today: കേരളത്തിൽ ഇന്നുമുതൽ മഴ ശക്തമാകും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ 19 വയസുള്ള അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Also Read- കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി സുന്നി യുവജന സംഘം നേതാവിന്റെ മകൻ മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂർ മണ്ണുത്തി ആറാം കല്ലിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് ഒരു യുവാവ് തൽക്ഷണം മരിച്ചത്. 27 വയസുള്ള പാണഞ്ചേരി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപകടങ്ങൾ ഉണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം; രണ്ടുപേർ നബിദിനാഘാഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയവർ
Open in App
Home
Video
Impact Shorts
Web Stories