സയ്യിദ് സ്വലാഹുദ്ധീന്റെ കൊലപാതകത്തിൽ ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ട സ്വദേശികളായ അമൽരാജ് എം.(22) , പി കെ പ്രിബിൻ (23), ആഷിഖ് ലാൽ എം (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അമൽ രാജ് മുമ്പ് മറ്റൊരു എസ് ഡി പി ഐ പ്രവർത്തകനായ അയൂബിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.
advertisement
സയ്യിദ് സ്വലാഹുദ്ധീന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. എ ബി വി പി പ്രവർത്തകനായ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായിരുന്നു സയ്യിദ് സ്വലാഹുദ്ധീൻ .
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
പ്രദേശത്ത് നടത്തിയ പരിശോധനയിൽ സമീപവാസികൾ കൊലയാളി സംഘത്തിൽ ഉണ്ടെന്ന് പോലീസിന് വ്യക്തമായിരുന്നു.
സയ്യിദ് സ്വലാഹുദ്ധീന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപതിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ശേഷമാണ് കണ്ണവം മഖാം കബറിസ്ഥാനിൽ കബറടക്കിയത്.