ഇന്ന് പുലർച്ചെ തൃശൂരിൽ എട്ടാം ക്ലാസുകാരൻ പനി ബാധിച്ച് മരിച്ചിരുന്നു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Also Read-സംസ്ഥാനത്ത് വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെയും കഴിഞ്ഞദിവസങ്ങളിലും തുടർച്ചയായി പനിബാധിതരുടെ എണ്ണം 13,000 കടന്നു. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ.
advertisement
സംസ്ഥാനത്ത് പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 335 പേർ വ്യാഴാഴ്ച ഡെങ്കിപ്പനിക്ക് ചികിത്സ തേടി. ഏഴുപേർക്ക് ചെള്ളുപനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു.