TRENDING:

Thrikkakkara Result | സെഞ്ച്വറിയടിക്കാൻ ഇറങ്ങി ഇഞ്ചുറിയുമായി മടങ്ങി എൽഡിഎഫ്

Last Updated:

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന്‍റെ ബൗൺസർ തലയ്ക്കുകൊണ്ട് ഇഞ്ചുറിയുമായി കളംവിട്ട് പവലിയനിലേക്ക് മടങ്ങേണ്ടിവന്ന അവസ്ഥയിലാണ് എൽഡിഎഫ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: #ഉറപ്പാണ്100 #ഉറപ്പാണ്എൽഡിഎഫ് - തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുവെച്ച ടാഗ് ലൈൻ ആയിരുന്നു ഇത്. തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കുമെന്ന അവകാശവാദങ്ങളായിരുന്നു പ്രചരണങ്ങളിലെല്ലാം നിറഞ്ഞുനിന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന്‍റെ ബൗൺസർ തലയ്ക്കുകൊണ്ട് ഇഞ്ചുറിയുമായി കളംവിട്ട് പവലിയനിലേക്ക് മടങ്ങേണ്ടിവന്ന അവസ്ഥയിലാണ് എൽഡിഎഫ്. പി.ടി തോമസ് നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഉമ തോമസ് കളംനിറഞ്ഞപ്പോൾ കനത്ത തോൽവിയുടെ നിരാശയിലാണ് എൽഡിഎഫ് ക്യാംപ്.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
advertisement

പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും മറ്റു ജില്ലകളിലെ മുതിർന്ന നേതാക്കളുമെല്ലാം തൃക്കാക്കരയിൽ ക്യാംപ് ചെയ്തുള്ള പ്രചരണത്തിലൂടെ അട്ടിമറി സൃഷ്ടിക്കാനായിരുന്നു എൽഡിഎഫിന്‍റെ പടപുറപ്പാട്. പക്ഷേ, ആ പ്രചാരണങ്ങളെ പാടെ അവഗണിക്കുന്നതായിരുന്നു തൃക്കാക്കരയിലെ ജനവിധി.

പ്രചരണത്തിന്‍റെ തുടക്കത്തിൽ കെ റെയിൽ ഉൾപ്പടെയുള്ള വിഷയങ്ങളാണ് തൃക്കാക്കരയിൽ സജീവ ചർച്ചയായതെങ്കിൽ, ഇടത് സ്ഥാനാർഥിയുടേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വീഡിയോയിൽ പ്രചരണം വഴിമാറിയിരുന്നു. വൻ വികസനം കൊണ്ടുവരുമെന്ന ഭരണമുന്നണിയുടെ വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് വേദികളിൽ നിരന്തരം മുഴങ്ങി. എന്നാൽ അവയൊക്കെ തള്ളിക്കളയുന്നതായിരുന്നു ജനവിധി. വൻ പരാജയം ഏറ്റുവാങ്ങിയതോടെ കെ റെയിലിന് എതിരാണ് ജനവിധിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശവാദത്തിന് മുന്നിൽ സർക്കാരിന്‍റെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

advertisement

പരാജയം സമ്മതിക്കുന്നുവെന്നും ജനവിധി അപ്രതീക്ഷിതമാണെന്നുമായിരുന്നു സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചത്. ഓരോ മേഖലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്, തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

Also Read- പതിനഞ്ചാം നിയമസഭയിലെ Twelfth Woman; യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ എംഎൽഎയായി ഉമാ തോമസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എൽഡിഎഫ് വേദിയിലെത്തിയതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുതിർന്ന നേതാവ് കെ വി തോമസിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലം. വൻ വിജയം നേടിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ കെ വി തോമസ് വിരുദ്ധവികാരം അണപൊട്ടിയൊഴുകി. കെ വി തോമസിന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും തിരുത മൽസ്യം വിൽപനം നടത്തിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം ഗംഭീരമാക്കിയത്. യുഡിഎഫിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽനിന്ന് നയിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് രാഷ്ട്രീയത്തിൽ വലിയ മൈലേജ് സമ്മാനിച്ച ഫലം കൂടിയാണിത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakkara Result | സെഞ്ച്വറിയടിക്കാൻ ഇറങ്ങി ഇഞ്ചുറിയുമായി മടങ്ങി എൽഡിഎഫ്
Advertisement
Open in App
Home
Video
Impact Shorts
Web Stories