തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ പന്ത്രണ്ടാമത്തെ വനിതാ എംഎൽഎയാകാൻ ഉമാ തോമസ് (Uma Thomas). തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷവുമായാണ് മുൻ എം എൽ എ പി ടി തോമസിന്റെ പ്രിയപത്നി നിയമനിർമാണ സഭയിലേക്ക് വരുന്നത്. ഈ സഭയിലെ യുഡിഎഫിന്റെ രണ്ടാമത്തെ എംഎൽഎയാണ് ഉമാ തോമസ്. വടകരയിൽ മത്സരിച്ചു വിജയിച്ച കെ കെ രമയാണ് നിലവിൽ പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎൽഎ.
2016ൽ എട്ട് വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇത് 2021ലെ തെരഞ്ഞെടുപ്പിൽ വനിത പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. 2016ല്‍ യുഡിഎഫിന് ഒരു വനിതാ അംഗം പോലുമില്ലായിരുന്നു. യുഡിഎഫ് ഘടക കക്ഷിയല്ലെങ്കിലും ആര്‍എംപി സ്ഥാനാര്‍ഥിയായി വടകരയില്‍ മത്സരിച്ചുവിജയിച്ച കെ കെ രമയാണ് പ്രതിപക്ഷ നിരയിലെ ഏക വനിത നിയമസഭാംഗം.
ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് 2021ലെ തെരഞ്ഞെടുപ്പിൽ മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദു, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, യു പ്രതിഭ, ദലീമ ജോജോ, ഒ.എസ്.അംബിക, കെ.ശാന്തകുമാരി, കൊയിലാണ്ടിയില്‍ മത്സരിച്ച നിയമസഭയിലെ ഏക മുസ്‌ലിം വനിത പ്രാതിനിധ്യമായ കാനത്തില്‍ ജമീല എന്നിവരാണ് സിപിഎം വനിത എംഎല്‍എമാര്‍.
സിപിഐക്ക് രണ്ട് വനിതാ എംഎൽഎമാരുണ്ട്. വൈക്കത്ത് സി കെ ആശയും ചടയമംഗലത്ത് ജെ ചിഞ്ചുറാണിയും. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് വനിതകളാണ് വിജയിച്ചത്. എട്ട് പേരും എല്‍ഡിഎഫില്‍ നിന്നായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.