TRENDING:

കോവിഡ് കാലത്ത് മാസ്ക്കുകളും പ്രചാരണായുധം; പ്രചാരണവും പ്രതിരോധവുമായി ഖാദി ഇന്‍ഡസ്ട്രീസ്

Last Updated:

ഖാദിയുടെ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ മാസ്കുകള്‍ ലഭിക്കൂ. മാസ്ക് ഒന്നിന് 24 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് പ്രതിരോധത്തിനൊപ്പം പ്രചാരണായുധം കൂടി ആവുകയാണ് മാസ്ക്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഖാദി തുണി കൊണ്ടുള്ള ചൂട് കുറഞ്ഞ മാസ്ക്കുകൾ നിർമിച്ച് പ്രചാരണവും  പ്രതിരോധവും ചൂട് പിടിപ്പിക്കാന്‍ അവസരമൊരുക്കയാണ് തൃശൂരിലെ കേരള ഖാദി ഇന്‍ഡസ്ട്രീസ്.
advertisement

ഖാദിയുടെ മസ് ലിന്‍ തുണി കൊണ്ടാണ് മാസ്ക് നിര്‍മ്മാണം. ചൂട് കുറവാണെന്നതാണ് മാസ്ക് നിർമാണത്തിന് മസ് ലിന്‍ തുണി തെരഞ്ഞെടുക്കാന്‍ കാരണം. വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച  രണ്ട് ലെയർ, സിംഗിൾ ലെയർ മാസ്‌ക്കുകളുടെ നിർമാണം ഇവിടെ തകൃതിയായി നടക്കുകയാണ്.

You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]

advertisement

തൃശൂര്‍  അവിണിശേരിയിലെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനാണ് പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്കുകള്‍ വിപണിയിൽ ഇറക്കിയിട്ടുള്ളത്. ഖാദിയുടെ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ മാസ്കുകള്‍ ലഭിക്കൂ. മാസ്ക് ഒന്നിന് 24 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് കാലത്ത് 70,000ത്തിലധികം മാസ്ക്കുകൾ വിൽപന നടത്തിയിരുന്നു. 30-ലേറെ തൊഴിലാളികളാണ് മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഏത് നിറത്തിലും ചിഹ്നങ്ങൾ പതിച്ച് ആവശ്യത്തിനനുസരിച്ച്  മാസ്ക് നിർമിച്ചു നൽകും. സ്ഥാനാർഥികളെ സ്വീകരിക്കുമ്പോൾ അണിയിക്കുന്ന പല നിറത്തിലുള്ള ഷാളുകളുടെ നിർമാണവും ഇവിടെ സജീവമായിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് കാലത്ത് മാസ്ക്കുകളും പ്രചാരണായുധം; പ്രചാരണവും പ്രതിരോധവുമായി ഖാദി ഇന്‍ഡസ്ട്രീസ്
Open in App
Home
Video
Impact Shorts
Web Stories