തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മധുവിധു ആഘോഷിച്ച് സ്ഥാനാർഥി ദമ്പതിമാർ
- Published by:user_57
- news18-malayalam
Last Updated:
കണ്ണൂർ ജില്ലാ പഞ്ചായത്തിേലേക്ക് കതിരൂർ ഡിവിഷനിൽ എ.മുഹമ്മദ് അഫ്‌സൽ മത്സരിക്കുമ്പോൾ ഭാര്യ പി.പി.ശബ്‌നം പാനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് മത്സരിക്കുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ താരങ്ങൾ മുഹമ്മദ് അഫ്സലും ഭാര്യ ശബ്നവുമാണ്. മധുവിധു കാലം പൂർത്തിയാകും മുമ്പേയാണ് ഇരുവരും സി.പി.എം. സ്ഥാനാർഥികളായി മത്സര രംഗത്തെത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിേലേക്ക് കതിരൂർ ഡിവിഷനിൽ എ.മുഹമ്മദ് അഫ്‌സൽ മത്സരിക്കുമ്പോൾ ഭാര്യ പി.പി.ശബ്‌നം പാനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് മത്സരിക്കുന്നത്. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്
advertisement
advertisement
advertisement
പക്ഷേ വീട്ടിൽ രാഷ്ട്രീയകാര്യങ്ങൾ അധികം ചർച്ച ചെയ്യാറില്ലെന്ന് ശബ്നം പറയുന്നു. "വീട്ടിൽ കുടുംബകാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്യുന്നത് ", ശബ്നം ന്യൂസ് 18 നോട് വ്യക്തമാക്കി. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ഈ തെരഞ്ഞെടുപ്പ് തനിക്ക് കൂടുതൽ അവസരം തരും എന്ന് അഫ്സൽ കരുതുന്നു
advertisement
advertisement
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഇരുവരും വിവാഹിതരായത്. കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന കതിരൂർ സ്വദേശി അഫ്‌സൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മാഹി ശ്രീനാരായണ കോളജിൽ ബി.എഡ്. വിദ്യാർഥിനിയാണ് ശബ്‌നം. ഡി.വൈ.എഫ്.ഐ. പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ ക്കായി തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ള ഇരുവരും ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്