TRENDING:

പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ

Last Updated:

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിനെ കൊച്ചി എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് താഹ ഫസൽ വിചാരണക്കോടതിയിൽ കീഴടങ്ങിയത്.
advertisement

പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് ആണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫാസിലിൻറെ ജാമ്യം റദ്ദാക്കിയത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ത്വാഹ ഫസൽ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്തരയോടെ എൻഐഎ കോടതിയിൽ കീഴടങ്ങി.

advertisement

You may also like:ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നു; ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

കോടതി വിധി വരുമ്പോൾ ത്വാഹ മലപ്പുറത്തെ ജോലിസ്ഥലത്ത് ആയിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ ഇരയാണ് താനെന്നും ഇത്തരം നിയമങ്ങൾക്കെതിരെ പൊതുജനം പ്രതികരിക്കണമെന്നും ത്വാഹ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതിയിൽ ഹാജരായ ത്വാഹയെ ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു. ത്വാഹ ഫസലിനെതിരെഉള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് പറഞ്ഞ കോടതി അലൻ ഷുഹൈബിനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിക്കാനാണ് എൻഐഎയുടെ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ
Open in App
Home
Video
Impact Shorts
Web Stories