• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തീരാങ്കാവ് യുഎപിഎ കേസ്: ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസ്: ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

അലന്‍ ഷുഹൈബിന്റെ ജാമ്യം തൽക്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

അലൻ ഷുഹൈബ്, താഹ ഫസൽ

അലൻ ഷുഹൈബ്, താഹ ഫസൽ

  • Share this:
    കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ത്വാഹയോട് ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം തൽക്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായവും മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്.ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.

    Also Read- എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്ന് കേസില്‍ ഉപാധികളോടെ ജാമ്യം

    ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലിൽ റദ്ദാക്കി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍ഐഎയുടെ വാദം. തുടര്‍പഠനവും ചികിത്സയും കണക്കിലെടുത്താണ് അലന്റെ ജാമ്യം റദ്ദാക്കാതിരുന്നത്.

    Also Read- 'നാലുതവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുത്'; യൂത്ത് കോൺഗ്രസ് പ്രമേയം

    2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിര്‍വാദം ഉയര്‍ന്നതോടെ കോടതികള്‍ ജാമ്യം തള്ളിയിരുന്നു.

    Also Read- ഇന്ത്യൻ ടീമിൽ ആർക്കും കോവിഡ് ഇല്ല; ക്വറന്‍റീൻ ലംഘിച്ച അഞ്ചുപേരുടെ ഫലവും നെഗറ്റീവ്

    തുടര്‍ന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച് എന്‍ഐഎ കോടതി ഇരുവര്‍ക്കു കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 10 മാസവും ഒൻപത് ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.
    Published by:Rajesh V
    First published: