മധ്യപ്രദേശ്: വീട്ടിൽ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് നിസ്സാരമായ വഴക്ക് ദാരുണമായ സംഭവത്തിൽ അവസാനിച്ചത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ആശുപത്രിയിലാണ്.
ശിവകുമാരി അഹിർവാർ(36) ആണ് ഭർത്താവായ അരവിന്ദ് അഹിർവാറിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്. ജോലി കഴിഞ്ഞ് അരവിന്ദ് വീട്ടിൽ വൈകിയെത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
You may also like:കോഴിക്കോട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട മോഷണസംഘം പിടിയിൽ
ദിവസ വേതനക്കാരനായ അരവിന്ദ് ജോലി കഴിഞ്ഞ് വളരെ വൈകിയായിരുന്നു വീട്ടിൽ എത്തിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പും ഇതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. അന്ന് വീട്ടിലെ കുടുംബാംഗങ്ങൾ ചേർന്നാണ് പ്രശ്നം ഒതുക്കിയത്.
എന്നാൽ വഴക്കു കഴിഞ്ഞ് എല്ലാവരും ഉറങ്ങിയതിന് ശേഷം പുലർച്ചെ ശിവകുമാരി അരവിന്ദിന്റെ മുഖത്ത് എണ്ണ ഒഴിക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മുഖത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
You may also like:അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തിയതായി പോലീസ്
അരവിന്ദിന്റെ അലർച്ച കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അരവിന്ദ് സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ ശിവകുമാരിക്കെതിരെ പൊലീസ് കേസെടുത്തു. അരവിന്ദ് ഭാര്യയ്ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ചെയ്തു പോയ പ്രവർത്തിയിൽ ശിവകുമാരിക്ക് പശ്ചാതാപമുണ്ടെന്ന് അരവിന്ദിന്റെ സഹോദരൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Madhya Pradesh