TRENDING:

കള്ളുഷാപ്പുകൾ തുറന്നെങ്കിലും മിക്കയിടത്തും കള്ള് എത്തിയില്ല; വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി

Last Updated:

Toddy Shops Reopen | കള്ള് ക്ഷാമവും ലൈസൻസ് പ്രശ്നവും കാരണം 559 ഷാപ്പുകൾ ഉള്ള എറണാകുളം ജില്ലയിൽ മുപ്പതോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക്ഡൌൺ 50 ദിവസം പിന്നിട്ട ഇന്ന് സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറന്നെങ്കിലും മിക്കയിടത്തും വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി. വിൽപനയ്ക്ക് ആവശ്യമായ കള്ള് എത്താതിരുന്നതാണ് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി തെക്കൻ ജില്ലകളിലൊന്നും ഇന്ന് ഷാപ്പുകൾ തുറന്നില്ല. പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഇന്ന് കൂടുതൽ ഷാപ്പുകൾ പ്രവർത്തിച്ചത്.
advertisement

എന്നാൽ അവിടങ്ങളിലെല്ലാം വളരെ വേഗം തന്നെ കള്ള് തീരുകയും ചെയ്തു. കള്ള് ചെത്തിന്‍റെ പ്രധാന കേന്ദ്രമായ പാലക്കാടുനിന്ന് പത്തിലൊന്ന് വാഹനങ്ങൾ മാത്രമാണ് ഇന്ന് മറ്റ് ജില്ലകളിലേക്ക് വന്നത്. അതുതന്നെയാണ് ആദ്യദിനം കള്ള് ക്ഷാമം രൂക്ഷമാകാൻ കാരണം.

കള്ള് ക്ഷാമവും ലൈസൻസ് പ്രശ്നവും കാരണം 559 ഷാപ്പുകൾ ഉള്ള എറണാകുളം ജില്ലയിൽ മുപ്പതോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്. കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ 530 ഷാപ്പുകളാണ് തുറന്നത്. ആകെ 805 ഷാപ്പുകളുള്ള സ്ഥാനത്താണ് 530 എണ്ണം തുറന്നത്. തുറന്ന ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. കണ്ണൂരിലെ ഷാപ്പുകളൊന്നും തുറന്നില്ല. ആവശ്യത്തിന് കള്ളില്ലാത്തതാണ് തുറക്കാതിരിക്കാൻ കാരണം.

advertisement

തിരുവനന്തപുരം ജില്ലയിലെ ലൈസൻസുള്ള നാല് ഷാപ്പുകളും ഇന്ന് തുറന്നില്ല. പത്തനംതിട്ട ജില്ലയിൽ ഷാപ്പ് ലേലം നടക്കാത്തതു കാരണമാണ് ഷാപ്പുകൾക്ക് പ്രവര്‍ത്തിക്കാൻ കഴിയാതെ പോയത്. ആവശ്യത്തിന് കള്ളെത്താത്തതും ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ തുടരുന്ന പ്രതിസന്ധികളും കാരണം കുട്ടനാട്ടിലും ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കാനാകാത്ത അവസ്ഥയാണ്. ആലപ്പുഴയിലെ കള്ള് ഷാപ്പുകൾ മെയ് 20 മുതൽ മാത്രമേ തുറന്നു പ്രവർത്തിക്കു. ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. 20ന് മുമ്പ് പാലക്കാട് ജോലി ചെയ്യുന്ന തൊഴിലാളികളെ തോട്ടങ്ങളിൽ എത്തിക്കാനും ധാരണയായി.

advertisement

കള്ള് ക്ഷാമവും ലൈസൻസ് പ്രശ്നവും കാരണം 559 ഷാപ്പുകൾ ഉള്ള എറണാകുളം ജില്ലയിൽ 30 ഷാപ്പുകൾ മാത്രമാണ് തുറന്നത്. തുറന്ന് ഏതാനും മണിക്കൂറുകൾക്കകം ചില ഷാപ്പുകളിൽ കള്ള് തീരുകയും ചെയ്തു.

TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]

advertisement

ഷാപ്പിനുള്ളില്‍ ഉപഭോക്താക്കൾക്ക് പ്രവേശനമില്ല. പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിക്കണം. ഷാപ്പിൽ ഭക്ഷണം പാകം ചെയ്യുവാണോ വിൽക്കാനോ പാടില്ല. വില്‍പ്പനയ്ക്ക് മുന്‍പും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കണം. ജോലിക്കാര്‍ നിര്‍ബന്ധമായും കൈയ്യുറയും മാസ്‌കും ധരിക്കണം. ജോലിക്കാരുടെ എണ്ണവും ക്രമീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സമയം 5ൽ കൂടുതൽ പേർ ക്യൂവില്‍ ഉണ്ടാകരുത്. ഷാപ്പ് പരിസരത്ത് കൂട്ടംകൂടാനോ കുടിക്കാനോ അനുവാദമില്ല. കള്ളുകൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും കോവിഡ് പ്രതിരോധ സുരക്ഷ ഉറപ്പാക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളുഷാപ്പുകൾ തുറന്നെങ്കിലും മിക്കയിടത്തും കള്ള് എത്തിയില്ല; വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി
Open in App
Home
Video
Impact Shorts
Web Stories