തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനാണ് ജെ.റാസി. സ്ഥിരമായി പുഴയിൽ നീന്താറുള്ള പോലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് റാസി മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Also Read- കോഴിക്കോട് കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഇന്ന് സംസ്ഥാനത്ത് വ്യത്യസ്തയിടങ്ങളിലായി അഞ്ച് പേരാണ് പുഴയിൽ മുങ്ങി മരിച്ചത്. പത്തനംതിട്ടയിൽ അച്ചൻകോവിലാറിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിലാഷ്, അഭിരാജ് എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു.
advertisement
കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണാണ് എരഞ്ഞിപ്പാലം സ്വദേശി അമല്‍ മുങ്ങിമരിച്ചത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പുഴയുടെ മറു ഭാഗത്തുകൂടെയാണ് നാലംഗ സംഘം പുഴയില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.
Also Read- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരിയുടെ മരണം; ചികിത്സാപ്പിഴവെന്ന് കുടുംബം
കണ്ണൂർ മണക്കടവും പുഴയിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ പള്ളിക്കുന്നിലെ ജേക്കബ് വിൽഫ്രഡ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പത്തോളം പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. പാറപ്പുറത്ത് നിന്ന് കാൽതെറ്റി കയത്തിലേക്ക് വീണ ജേക്കബിനെ കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതശരീരം പുറത്തെടുത്തത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.