തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരിയുടെ മരണം; ചികിത്സാപ്പിഴവെന്ന് കുടുംബം
- Published by:Naseeba TC
- news18-malayalam
Last Updated:
മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആറ്റിങ്ങൽ സ്വദേശിയായ മീനാക്ഷി അലർജിക്കാണ് ചികിത്സ തേടിയത്. എന്നാൽ മറ്റ് പ്രശ്‍നങ്ങളില്ലെന്ന് പറഞ്ഞ് ഡോക്ടർ തിരിച്ചയയ്ക്കുകയായിരുന്നു.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ തിരിച്ച് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാലര മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
Also Read- ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു
മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്. ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 28, 2023 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരിയുടെ മരണം; ചികിത്സാപ്പിഴവെന്ന് കുടുംബം