കോഴിക്കോട് കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
അപകട സാധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഇത് മറികടന്നാണ് കുളിക്കാനിറങ്ങിയത്
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
Also Read- ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു
ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ഹോം ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്ന് ആനക്കാംപൊയില്‍ ഭാഗത്തുകൂടെ എത്തിയാണ് പുഴയില്‍ ഇറങ്ങിയത്.
മറ്റൊരു സംഭവത്തിൽ, പത്തനംതിട്ട അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിലാഷ്, അഭിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 28, 2023 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു