TRENDING:

കനത്ത മഴയിൽ പൊന്മുടി ഒറ്റപ്പെട്ടു; രണ്ടു ദിവസത്തേക്ക് വിനോദ സഞ്ചാരികൾക്ക് നിരോധനം

Last Updated:

പൊന്മുടിയിൽ ഉരുള്‍പ്പൊട്ടിയെന്ന വ്യാജ പ്രചരണം പരിഭ്രാന്തി പരത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊന്മുടിയിൽ മഴ ശക്തമായ സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് വിനോദസഞ്ചാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഇടിമിന്നൽ, ഉരുൾപൊട്ടൽ സാധ്യത എന്നിവ കണക്കിലെടുത്താണ് തീരുമാനം.
advertisement

പാലോട്, ബ്രൈമൂർ മലനിരകളിൽപ്പെട്ട വനഭാഗങ്ങളിലാണ് വ്യാഴാഴ്ച രാവിലെ 11 മുതൽ ശക്തമായ മഴ ആരംഭിച്ചത്. ഉരുൾപൊട്ടലുണ്ടായി എന്ന ഭീതിയിൽ പാലോട്, വിതുര മേഖലകൾ ഏറെ നേരം മഴപ്പേടിയിലായി. പൊന്മുടിയിൽ ഉരുൾപൊട്ടിയെന്ന വ്യാജ പ്രചരണം നാട്ടുകാരെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. പൊന്മുടിയിൽ നാലുമണിക്കൂറോളം തോരാതെ മഴ പെയ്തു.

Also Read- 'ആ ട്രോൾ വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് നടൻ ശരത്

advertisement

വിതുര പൊന്നാംചുണ്ട്, തെന്നൂർ സൂര്യകാന്തി പാലങ്ങൾ എന്നിവ വെള്ളത്തിനടയിലായി. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ബ്രൈമൂർ‌ റോഡിൽ മേരിഗോൾഡ് എസ്റ്റേറ്റിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. പൊന്മുടി ഇരുപത്തിയാറാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായി‌. വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ പേപ്പാറ ഡാമിലും ജലനിരപ്പ് ഉയർന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴയിൽ പൊന്മുടി ഒറ്റപ്പെട്ടു; രണ്ടു ദിവസത്തേക്ക് വിനോദ സഞ്ചാരികൾക്ക് നിരോധനം