ഇന്റർഫേസ് /വാർത്ത /Film / 'ആ ട്രോൾ വല്ലാതെ വേദനിപ്പിച്ചു; വിഷമിക്കാതിരിക്കാൻ മക്കൾക്ക് ക്ലാസെടുക്കേണ്ടി വന്നു': തുറന്നു പറഞ്ഞ് നടൻ ശരത്

'ആ ട്രോൾ വല്ലാതെ വേദനിപ്പിച്ചു; വിഷമിക്കാതിരിക്കാൻ മക്കൾക്ക് ക്ലാസെടുക്കേണ്ടി വന്നു': തുറന്നു പറഞ്ഞ് നടൻ ശരത്

ട്രോളുകൾ തമാശയും കടന്ന്  പേഴ്സണൽ ഹരാസ്മെന്റിലേക്കുവരെ എത്തിയതായും ശരത്.

ട്രോളുകൾ തമാശയും കടന്ന് പേഴ്സണൽ ഹരാസ്മെന്റിലേക്കുവരെ എത്തിയതായും ശരത്.

ട്രോളുകൾ തമാശയും കടന്ന് പേഴ്സണൽ ഹരാസ്മെന്റിലേക്കുവരെ എത്തിയതായും ശരത്.

  • Share this:

    സിമി തോമസ്

    ഭ്രമണം സീരിയലിലെ വൈറലായ ട്രോൾ വേദനിപ്പിച്ചെന്ന് തുറന്നു പറഞ്ഞ് നടൻ ശരത്. ഭ്രമണം സീരിയലിൽ രവിശങ്കർ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. വില്ലൻ ചുവയുള്ള കഥാപാത്രമായിരുന്നു ഇത്.  രവിശങ്കർ വെടിയേറ്റുമരിക്കുന്ന രംഗമുണ്ട്.  ഈ രംഗമാണ് ട്രോളൻമാർ ആഘോഷിച്ചത്.

    ആദ്യ നാലഞ്ച് ദിവസം ട്രോൾ തമാശയായി കണ്ട് ആസ്വദിച്ചെന്ന് ശരത് പറയുന്നു. എന്നാൽ ട്രോളൻമാരുടെ ആഘോഷം കൂടിക്കൂടി വന്നതോടെ ടെൻഷനായി. ഇത്രയും മോശമായിരുന്നോ എന്ന് ചിന്തിച്ചുവെന്ന് ശരത് പറഞ്ഞു. ട്രോളുകൾ തമാശയും കടന്ന്  പേഴ്സണൽ ഹരാസ്മെന്റിലേക്കുവരെ എത്തിയതായും ശരത്.

    also read:ജന്മദിനം ആഘോഷിച്ച് നടി കീര്‍ത്തി സുരേഷ് ; സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

    26 വർഷമായി അഭിനയരംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല. ട്രോളൻമാർ ഇത്രയും ആഘോഷിച്ചപ്പോൾ വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായത് - ശരത് പറഞ്ഞു.

    തന്റെ രണ്ട് പെൺമക്കളേയും ട്രോളൻമാരുടെ ആഘോഷം വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയാവുന്നവരല്ലേ. ചിലർ കമന്റിട്ടിരിക്കുന്നത് പോയി കിളച്ചുകൂടെ എന്നൊക്കെയാണ്. കുട്ടികൾ ഇതൊക്കെ വായിക്കുമ്പോൾ വല്ലാതാകില്ലേ- ശരത് ചോദിക്കുന്നു.

    ഒടുവിൽ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാൽ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്സ് ആണ്. അതേക്കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാൻ അവര്‍ക്ക് ക്ലാസെടുക്കേണ്ടി വന്നതായി ശരത് പറഞ്ഞു.

    ഭ്രമണത്തിലെ രവിശങ്കർ എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നുവെന്ന് ശരത്. ആ കഥാപാത്രത്തിന്റെ പ്രകടനം കണ്ടിട്ടായിരുന്നെങ്കിൽ ട്രോളൻമാർ ആ സീൻ ഇത്രയങ്ങ് ആഘോഷിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    ഏതായാലും വല്ലാതെ വിഷമിച്ചു. നല്ലത് വന്നാലും മോശം വന്നാലും സ്വീകരിക്കണം എന്ന് മനസിലാക്കി മുന്നോട്ട് തന്നെ നീങ്ങുന്നു- ശരത് പറഞ്ഞു. ട്രോളുകളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കൂടുതൽ സീരിയലുകളിലും സിനിമയിലും സജീവമാകുകയാണ് ശരത്.

    First published:

    Tags: Actor, Troll