TRENDING:

മീൻ ചാറ് കൂട്ടി ചോറുണ്ണാൻ ഇനിയും കാത്തിരിക്കണം; ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യബന്ധനത്തിന് അനുമതിയില്ല

Last Updated:

ലോക്ക്ഡൗണും ട്രോളിംഗ് നിരോധവും കാരണം അഞ്ചു മാസമായി ബോട്ടുകൾ കടലിൽ പോകുന്നില്ല. ബോട്ടുകൾ പലതും തുരുമ്പെടുക്കുന്ന നിലയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മുൻ പ്രഖ്യാപന പ്രകാരം ട്രോളിംഗ്‌ നിരോധന തീയതി ഇന്ന് അവസാനിച്ചെങ്കിലും കടലിൽ മത്സ്യബന്ധനത്തിന് അനുമതിയില്ല. ലേശം മീൻ ചാറ് കൂട്ടി ഉണ്ണാൻ ഇനിയും കാത്തിരിക്കേണ്ടി വരും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വിലക്കുണ്ട്.
advertisement

ഏഴു മുതൽ മാത്രമേ പരമ്പരാഗത വള്ളങ്ങളെ കടലിൽ പോകാൻ അനുവദിക്കൂ. യന്ത്രവത്കൃത ബോട്ടുകൾക്ക് 10 ന് ശേഷം മാത്രമേ അനുമതിയുള്ളൂ.  ബന്ധനത്തിന് തീരമുണരാൻ ഇനിയും ദിവസങ്ങളെടുക്കും.  അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ ക്വാറന്റീനിൽ പാർപ്പിച്ച് കോവിഡ് ടെസ്റ്റ് നടത്തി മാത്രമേ കടലിൽ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സർക്കാരിന് ഉറപ്പു നൽകി.

നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശ്ശേരി ഹാർബറുകളിലെ മത്സ്യതൊഴിലാളി, ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവരെ മാത്രമേ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കകയുള്ളു എന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് യോഗത്തെ അറിയിച്ചു.

advertisement

TRENDING:മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ[NEWS]ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു; കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം[NEWS]US Open 2020 | ഫെഡററും നദാലും ഇല്ലാത്ത ആദ്യ ഗ്രാൻഡ് സ്ലാം[PHOTOS]

advertisement

മത്സ്യ ബന്ധന മേഖല പ്രതിസന്ധിയിലായതിനൊപ്പം രോഗത്തോടൊപ്പം തൊഴിലെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് സർക്കാരിനൊപ്പം നിൽക്കാനാണ് ബോട്ടുടമകളുടെ തീരുമാനം. നിയന്ത്രണങ്ങൾ ലംഘിച്ച് ആരെങ്കിലും കടലിൽ പോയാൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു.

അതേസമയം ബോട്ടുടമകളുടെ അവസ്ഥ പ്രതിസന്ധിയിലാണെന്നും അസോസിയേഷൻ പറയുന്നു. ലോക്ക്ഡൗണും ട്രോളിംഗ് നിരോധവും കാരണം അഞ്ചു മാസമായി ബോട്ടുകൾ കടലിൽ പോകുന്നില്ല. ബോട്ടുകൾ പലതും തുരുമ്പെടുക്കുന്ന നിലയിലാണ്.

ഏഴ് മുതൽ വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും  ഹാർബറുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ലേല ഹാളിലേക്കും എത്തുന്ന വാഹനങ്ങളുടെയും, അടുക്കുന്ന വള്ളങ്ങളുടെയും എണ്ണം ക്രമപ്പെടുത്തും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വള്ളങ്ങൾക്കും, വാഹനങ്ങൾക്കും നൽകുന്ന പാസിൽ തീയതി, ഹാർബറിനുള്ളിൽ തങ്ങാനുള്ള സമയം, അടുക്കേണ്ട ലാന്റിംഗ് സെന്റർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും. ലേലം അനുവദിക്കില്ല. തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ്  മത്സ്യബന്ധനവും വിപണനവും അനുവദിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മീൻ ചാറ് കൂട്ടി ചോറുണ്ണാൻ ഇനിയും കാത്തിരിക്കണം; ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യബന്ധനത്തിന് അനുമതിയില്ല
Open in App
Home
Video
Impact Shorts
Web Stories