മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇവിടെയുള്ള 13 ശതമാനം വീടുകളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളതും. ഫോൺ ഉള്ളതു തന്നെ ആഢംബരം.
കോവിഡ് മഹാമാരി മൂലം കുട്ടികളുട പഠനം മുടങ്ങാതിരിക്കാൻ സൈക്കിളിൽ ചുറ്റുകയാണ് ഗ്വോട്ടിമാലയിലെ ഈ അധ്യാപകൻ. ഗെറാർഡോ ലെക്സ്കോയ് എന്ന അധ്യാപകനാണ് വിദ്യാർത്ഥികളാണ് സ്വന്തമായി പണം മുടക്കി ട്രൈസൈക്കിൾ വാങ്ങി നാട് ചുറ്റുന്നത്.
ട്രൈസൈക്കിളിൽ കയറി യാത്ര ചെയ്യുകയല്ല ഗെറാർഡ്. സഞ്ചരിക്കുന്ന ക്ലാസ് റൂമാണ് ഇദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച സൈക്കിൾ ക്ലാസ് റൂമിൽ വൈറ്റ് ബോർഡും സോളാർ പാനലിൽ പ്രവർത്തിക്കുന്ന ഓഡിയോ പ്ലേയറും എല്ലാമുണ്ട്.
ഓരോ ദിവസവും തന്റെ ട്രൈസിക്കിളിൽ സാന്റാ ക്രൂസിലെ തന്റെ ഓരോ വിദ്യാർത്ഥികളുടേയും വീട്ടു പടിക്കൽ ഈ ആറാം ക്ലാസ് അധ്യാപകൻ എത്തും. നേരത്തേ വാട്സ് ആപ്പിലൂടെയാണ് വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ നൽകിയിരുന്നത്. എന്നാൽ കുട്ടികൾ ഇതിനോട് പ്രതികരിക്കാതായതോടെ പുതിയ ഉപായവുമായി അധ്യാപകൻ ഫീൽഡിലേക്ക് ഇറങ്ങുകയായിരുന്നു.
advertisement
TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]
മാത്രമല്ല, കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി റീചാർജ് ചെയ്യാനുള്ള പണം ഇല്ലെന്ന് രക്ഷിതാക്കളും പറഞ്ഞു. ഇതോടെയാണ് പണം മുടക്കില്ലാതെ വിദ്യാഭ്യാസം നൽകാൻ അധ്യാപകൻ ഇറങ്ങിത്തിരിച്ചത്.
advertisement
42 ശതമാനം മാത്രമാണ് പ്രദേശത്തെ സാക്ഷരതാ നിരക്ക്. ഇവിടെയുള്ള 13 ശതമാനം വീടുകളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളതും. ഫോൺ ഉള്ളതു തന്നെ ആഢംബരം. ഓൺലൈൻ ക്ലാസിനുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതൊന്നും ഇവിടുത്തുകാർക്ക് അസാധ്യം.
കോവിഡ് കാരണം പലരുടേയും ജീവിത വരുമാനവും നിലച്ചു. ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത് തന്നെ ഏറെ പാടുപെട്ടാണ്. ഇതിനിടയിൽ കുട്ടികളുടെ പഠനത്തിനായി റീചാർജ് ചെയ്യുന്നത് എങ്ങനെയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
ഇതോടെയാണ് ഒരു കാരണവശാലും കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ചിന്തയിൽ പഴയ ട്രൈസിക്കിൾ വാങ്ങി അധ്യാപകൻ നാടു ചുറ്റാൻ ഇറങ്ങിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ