യാത്രയ്ക്ക് പുറത്തിറങ്ങാൻ മലപ്പുറം ജില്ലയിൽ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം, ഒറ്റ-ഇരട്ട നിബന്ധനയില്‍ ഒന്നിടവിട്ട് മാത്രം പുറത്തിറങ്ങാം. കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലത്തില്‍ അക്കാര്യം പറയണം. തിങ്കള്‍ ബുധന്‍ വെള്ളി- ഒറ്റ അക്കത്തില്‍ ഉള്ളവര്‍ക്ക് സാധനം വാങ്ങാന്‍ ഇറങ്ങാം. മറ്റ് ദിവസങ്ങളില്‍ ഇരട്ട അക്കത്തിലുള്ളവര്‍ക്കും. വാര്‍ഡ് സമിതികളുടെ സഹായത്തോടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റണം.
പത്തു വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല.
advertisement
ചരക്കുവാഹനങ്ങൾക്ക് ഗതാഗതം അനുവദനീയമാണ്. ജില്ലാ പരിധിയിലൂടെ പോകുന്ന ദീർഘദൂര വാഹനങ്ങൾ ജില്ലയിൽ നിർത്താൻ പാടില്ല.
ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.
ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ/വ്യവസായങ്ങൾ, മെഡിക്കൽ ലാബ്, ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾ, മീഡിയ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം.
പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്കു ശേഷം മൂന്നു മണി വരെ നടത്താം.
റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്‌റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കാം.
പച്ചക്കറി മൊത്തവിതരണകേന്ദ്രം രാവിലെ മൂന്നു മുതൽ രാവിലെ ഏഴു വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു.
ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്.
അവശ്യസാധന കടകളിലെ വില്‍പ്പന ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.
Also Read- Triple Lockdown | എറണാകുളം ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ
വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെക്കണം. എന്നാല്‍, അടിയന്തര സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹം ചടങ്ങുമാത്രമായി നടത്താം.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.
മറ്റു നിയന്ത്രണങ്ങൾ
ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.
മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.
