TRENDING:

ട്വന്റി20 പാർട്ടി മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Last Updated:

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, തൃക്കാക്കര എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി20 പാർട്ടി. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, തൃക്കാക്കര എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
News18
News18
advertisement

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയമ സഭാ മണ്ഡലത്തില്‍ രവി കുളങ്ങരയാണ് സ്ഥാനാര്‍ത്ഥി. എന്‍.സി.പി അജിത്ത് പവാര്‍ വിഭാഗം കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. വടക്കന്‍ മലബാറിലെ സമുദായ സംഘടനയായ തിയ്യ ക്ഷേമ സഭയുടെ സംസ്ഥാന പ്രസിഡന്റുമാണ് രവി കുളങ്ങര. ഇലക്ട്രിക് വ്യവസായ രംഗത്തും, ആരോഗ്യമേഖലയിലെയും സംരംഭകന്‍ കൂടിയായ രവി കുളങ്ങര എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. ട്വന്റി20യുടെ കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമ സഭ മണ്ഡലത്തില്‍ സണ്ണി തോമസാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി. ശരത് പവാര്‍ എന്‍.സി.പി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ യുവജന വിഭാഗത്തിന്റെ സംഘടന ചുമതലയുണ്ടായിരുന്ന ദേശീയ നേതാവായിരുന്നു സണ്ണി തോമസ്. എന്‍.സി.പി.അജിത്ത് പവാര്‍ വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയായിരുന്ന സണ്ണി തോമസ് നിലവില്‍ ട്വന്റി20 പാര്‍ട്ടിയുടെ മലബാര്‍ മേഖല കോര്‍ഡിനേറ്ററാണ്. 2005-ല്‍ വെനെസുലയില്‍ നടന്ന വേള്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ യൂത്ത് ഡെലിഗേറ്റായി പങ്കെടുത്തിട്ടുള്ള സണ്ണി വ്യവസായ സംരംഭകനുമാണ്.

advertisement

സിനിമാ സംവിധായകനും സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവൻസറുമായ അഖില്‍ മാരാരാണ് തൃക്കാക്കര മണ്ഡത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് കുന്നത്തുനാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്. ചക്കയാണ് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്വന്റി20 പാർട്ടി മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories