കഴിഞ്ഞ ദിവസം പ്രഖ്യച്ച ലക്ഷ്മി പ്രിയയ്ക്ക് പകരമാണ് ജിബി വര്‍ഗീസിനെ പ്രഖ്യാപിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതെ വന്നതുകൊണ്ടാണ് ലക്ഷ്മി പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പിന്‍വലിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ ജിബി ട്രാവല്‍ ആൻഡ് ടൂറിസം രംഗത്ത് യു കെ, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ പെരുമ്പാവൂർ മേഖല സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്വന്റി 20 പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ സഹയാത്രികന്‍ കൂടിയായിരുന്നു ജിബി.
advertisement
Summary: Following the discovery that actress Lakshmi Priya's name was missing from the voter list, the Twenty20 party (an NDA ally) has officially replaced her with a new candidate for the Perumbavoor constituency. The party has fielded Jibi Pathiyakkal, a former Congress leader, to represent the seat in the upcoming 2026 Kerala Assembly elections.
