Also Read- ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തതെന്ത്? ഹൈക്കോടതി
നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം
ഇടുക്കി ജില്ലയിൽ 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയിലെ, വീട് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനം നടപ്പായി തടങ്ങിയതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. താൽക്കാലിക നിർമിതികൾക്കുൾപ്പെടെ നിരാക്ഷേപ പത്രം (എൻ ഒ സി) നിരസിച്ചാണ് റവന്യു വകുപ്പ് നിരോധനം നടപ്പാക്കാൻ ആരംഭിച്ചത്.
Also Read- 'നേമത്ത് ശശി തരൂർ'; ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രവുമായി രാഹുല്‍ ഗാന്ധി
advertisement
വെള്ളത്തൂവൽ സ്വദേശിനി സ്വന്തം പട്ടയഭൂമിയിൽ ടെന്റ് ക്യാംപ് നിർമിക്കുന്നതിന് വേണ്ടി റവന്യു വകുപ്പിനു നൽകിയ അപേക്ഷയിൽ അനുമതി നിഷേധിച്ചു കളക്ടർ കത്തു നൽകി. ടൂറിസം ആവശ്യങ്ങൾക്കായി നിർമിക്കുന്ന ടെന്റ് ക്യാംപ് സ്ഥിരം നിർമിതിയല്ലാത്തതിനാൽ മുൻപ് റവന്യുവകുപ്പിന്റെ നിയമങ്ങൾക്ക് വിധേയമായിരുന്നില്ല. എന്നാൽ പട്ടയ ഭൂമിയിലെ നിയമലംഘനം തടയാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ടെന്റ് പോലും പട്ടയ ഭൂമിയിൽ നിർമിക്കാനാവില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.
Also Read- Sabarimala| മീനമാസ പൂജയ്ക്ക് ശബരിമലയിൽ പ്രതിദിനം പതിനായിരം പേർക്ക് പ്രവേശനം
കഴിഞ്ഞ 3ന് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോർണി ഭൂപതിവ് ചട്ടലംഘനം തടയാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഡിസംബർ 2നും തദ്ദേശവകുപ്പ് ഫെബ്രുവരി 22 നും ഇറക്കിയതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണു ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരാക്ഷേപ പത്രം നിരാകരിച്ചുകൊണ്ടു റവന്യു വകുപ്പ് രംഗത്തു വരുന്നത്. നിർമാണ രംഗത്തെ സമ്പൂർണ നിരോധനം ജില്ലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് നിരോധനം നീക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഭൂസമരങ്ങളിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
Also Read- 'ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരികെ പിടിക്കൂ'; തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ