നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരികെ പിടിക്കൂ'; കെ ബാബുവിനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ

  'ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരികെ പിടിക്കൂ'; കെ ബാബുവിനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ

  തൃപ്പുണിത്തുറ, മുളന്തുരുത്തി, ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

  കെ ബാബുവിനെ അനുകൂലിക്കുന്നവർ നടത്തിയ പ്രകടനം

  കെ ബാബുവിനെ അനുകൂലിക്കുന്നവർ നടത്തിയ പ്രകടനം

  • Share this:
  കൊച്ചി:  കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി രംഗത്ത്. തൃപ്പുണിത്തുറ, മുളന്തുരുത്തി, ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. തൃപ്പൂണിത്തുറയിൽ അടക്കം വിവിധയിടങ്ങളിൽ കെ ബാബുവിനായി പോസ്റ്ററും പതിച്ചിട്ടുണ്ട്.

  Also Read - '35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം': പിണറായി വിജയൻ

  തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നിന്ന് കെ ബാബുവിനെ ഒഴിവാക്കിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിനായി പരസ്യ പിന്തുണയുമായി പ്രവർത്തകർ എത്തിയത്. തൃപ്പൂണിത്തുറയിൽ മാത്രം 250ലധികം പേർ പ്രകടനത്തിൽ ഉണ്ടായിരുന്നു. ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരിച്ചു പിടിക്കൂ എന്നായിരുന്നു മുദ്രാവാക്യം. ബാബുവിന് പകരം മറ്റൊരു സ്ഥാനാർഥിയെ നിർത്തിയാൽ ശക്തമായ തിരിച്ചടി നേരിടും എന്നും പ്രവർത്തകർ പറഞ്ഞു.

  Also Read- Explained| തെരഞ്ഞെടുപ്പ് കാലത്ത് 50,000 രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്യാമോ?

  തൃപ്പൂണിത്തറയിൽ കെ ബാബുവിന്റെ പേര് സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടായിരുന്നു. ബാബുവിനായി ഉമ്മൻചാണ്ടിയും ശക്തമായി രംഗത്തെത്തി. എന്നാൽ ഹൈക്കമാൻഡിന് കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനോട് എതിർപ്പുണ്ട്. ഇതിനിടെ തൃപ്പൂണിത്തുറയിൽ ഒരു വനിതയ്ക്ക് സീറ്റ് നൽകണമെന്ന നിർദ്ദേശവും ഹൈക്കമാൻഡ് മുന്നിലെത്തി. ഇങ്ങനെയാണ് കൊച്ചി മുൻ മേയർ സൗമിനി ജെയിനിന്റെ പേരും സ്ഥാനാർഥി സ്ഥാനാർത്ഥിപ്പട്ടികയിൽ എത്തിയത്. ഇതോടെ കെ ബാബുവിന് സീറ്റ് നിഷേധിക്കുന്ന അവസ്ഥയിൽ എത്തി. വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനിരിക്കുകയാണ് സമ്മർദ്ദതന്ത്രം എന്ന നിലയിൽ പ്രവർത്തകർ പ്രകടനം നടത്തിയത്.

  തൃശൂരിൽ തലമുറ മാറ്റം?

  തൃശൂർ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകുമെന്നാണ് സാധ്യതാ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. തൃശ്ശൂരില്‍ പരിഗണിക്കുന്ന പത്മജാ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പട്ടികയില്‍ മൂന്ന് വനിതകളുണ്ടാകുമെന്നാണ് വിവരം. കുന്നംകുളം സീറ്റ് സി എം പിയില്‍നിന്ന് ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക.

  Also Read- Explained| മാർച്ച് 15,16 തീയതികളിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരം സേവനങ്ങളെ ബാധിക്കുമോ

  പത്മജയെക്കൂടാതെ അന്തിമപട്ടികയിലുള്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഡോ. നിജി ജസ്റ്റിന്‍ (പുതുക്കാട്), സുബി ബാബു (മണലൂര്‍) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയില്‍ സി സി ശ്രീകുമാറും നാട്ടികയില്‍ സുനില്‍ ലാലൂരുമാണ് പരിഗണനയില്‍. ജോസ് വള്ളൂര്‍ (ഒല്ലൂര്‍), കെ. ജയശങ്കര്‍ (കുന്നംകുളം), ടി.ജെ. സനീഷ് കുമാര്‍ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. കൊടുങ്ങല്ലൂരില്‍ സി.എസ്. ശ്രീനിവാസിനാണ് പ്രഥമ പരിഗണന.
  Published by:Rajesh V
  First published:
  )}