• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി

ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി

എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് മൂന്ന് വർഷം മുൻപ് ഉത്തരവിട്ടിരുന്നു

പി.വി അൻവർ

പി.വി അൻവർ

  • Share this:
കൊച്ചി; പി.വി അൻവർ എം.എൽ.എയ്ക്ക് എതിരെയുള്ള ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കത്തിൽ സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. 201 ഏക്കർ  പി.വി.അൻവർ കൈവശം വച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ലാൻഡ് ബോർഡ്‌ നിർദ്ദേശം നൽകിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻവറിനു മിച്ചഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. സംസ്ഥാന ലാൻഡ് ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് അൻവറിനു കൈവശം വയ്ക്കാവുന്നതിലും അധികം ഭൂമിയുണ്ടോയെന്ന് ജില്ലാ കളക്ടർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.

അൻവറിനെതിരെ സീലിങ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ആധാരം പരിശോധിക്കുകയും കേസിന്റെ ഡ്രാഫ്റ്റ് തയാറാക്കുകയും ചെയ്യുന്ന ഘട്ടമെത്തി. എന്നാൽ മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തുകയും നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്ത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ എൻ‍..കെ. ഏബ്രഹാമിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി. വിഷയത്തിൽ അൻവറിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നു ചോദിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. പിന്നീട് നടപടികൾ മുന്നോട്ടു പോയില്ല.

Also Read മൂന്നു മാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പി.വി. അൻവർ എംഎല്‍എയ്ക്ക് വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പി.വി. അൻവർ എംഎൽഎയ്ക്കു മലപ്പുറം ജില്ലയിലുള്ള വ്യാപാര സംരഭങ്ങളിലേറെയും ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശപ്പെടുത്തിയ ഭൂമിയിലാണെന്നും ആക്ഷേപമുണ്ട്.  പ്ലാന്റേഷൻ ആവശ്യത്തിനല്ല ഭൂമി വിനിയോഗിക്കുന്നതെന്നും ആരോപണമുണ്ട്. മലപ്പുറത്തെ തൃക്കലങ്ങലോട്, പെരകമണ്ണ വില്ലേജുകളിലായാണ് ഭൂമി വാങ്ങിയതെന്നു തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലേറെയും തൃക്കലങ്ങോട് വില്ലേജിലാണ്. വില്ലേജിലെ 62/ 247, 62/241, 62/227 എന്നീ സർവേ നമ്പറുകളിലാണു ഭൂമി. 202ഏക്കറോളം ഭൂമിയുണ്ടെന്നു പി.വി. അൻവർ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ പുരോഗമിക്കുന്ന മെട്രോ വില്ലേജ് എന്ന വില്ലാ പ്രോജക്ട് മുന്നിലെ ബോർഡുകളിൽ ഉടമ അൻവർ തന്നെയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read  '71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം': പിണറായി വിജയൻ

62/241 എന്ന സർവേ നമ്പരിലാണ് എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ഇന്റർനാഷനൽ സ്കൂൾ. ഇതേ സർവേ നമ്പരിലുള്ളത് കൃഷി ഭൂമിയാണെന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. 62/227 എന്ന സർവേ നമ്പരിലാണ് മറ്റൊരു സംരംഭമായ സിൽസില പാർക്ക്. പരിധിക്കപ്പുറം ഭൂമിയാണ് മൂന്നിടങ്ങളിലായി എംഎൽഎ കൈവശം വയ്ക്കുന്നതെന്നും പ്ലാന്റേഷൻ ഭൂമിയല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കടുത്ത നിയമലംഘനമാണ് എംഎൽഎ നടത്തിയതെന്നുമാണ് ആക്ഷേപം.

പി.വി. അന്‍വര്‍ എംഎല്‍എയുടെ പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്ന ആവശ്യവുമായി വിവരാവകാശ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്.

Also Read രണ്ടര മാസത്തെ ആഫ്രിക്കൻ ഡയറിയുമായി പിവി അൻവർ എംഎല്‍എ; സിയറ ലിയോണിലെ വിശേഷങ്ങളുമായി ഫെയ്സ്ബുക്കിൽ

എന്നാല്‍ പി.വി. അന്‍വര്‍ എം.എല്‍എയുടെ കൈവശം 207.84 ഏക്കറുണ്ടെന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തൊട്ടുമുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതി ശരിവച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്‍വറിനെതിരെ സ്വമേധയാ കേസെടുക്കാന്‍ 2017 ജൂലൈ 19ന് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ താമരശേരി ലാന്‍റ് ബോര്‍ഡിന് നിര്‍ദേശം നല്‍കി. എന്നാല്‍ എംഎല്‍എയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ ഏറെയും അനധികൃതമായി സ്വന്തമാക്കിയതാണെന്നാണ് ആക്ഷേപം. എംഎല്‍എ ആയതിന് ശേഷം സ്വത്തില്‍ വന്‍ വര്‍ധനവുണ്ടായതായും കൂട്ടായ്മ ആരോപിക്കുന്നു.
Published by:Aneesh Anirudhan
First published: