TRENDING:

Kerala Congress| ജോസ്.കെ.മാണിയും കൂട്ടരും കയറുന്നത് മുങ്ങുന്ന കപ്പലിലേക്ക്; യുഡിഎഫിനെ ബാധിക്കില്ല: കുഞ്ഞാലിക്കുട്ടി

Last Updated:

ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുങ്ങുന്ന കപ്പലിലേയ്ക്കാണ് ജോസ്.കെ. മാണിയും കൂട്ടരും കറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement

രാജ്യസഭാ സീറ്റ് രാജിവെയ്ക്കുമെന്ന് ജോസ്.കെ. മാണി പറയുന്നത് വെറും നാടകമാണ്. എന്നാല്‍ പുതിയ തീരുമാനത്തെക്കുറിച്ച് ജോസ്.കെ. മാണിയെ പഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇടത് മുന്നണിയില്‍ ചേര്‍ന്നതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Also Read  Kerala Congress| 'ധാർമ്മികത വിളമ്പണ്ട; പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജിവെക്കട്ടെ': ഷാഫി പറമ്പിൽ

ഇടത് മുന്നണിയില്‍ ചേരാനുള്ള അജന്‍ഡ നേരത്തെ അവരുടെ മനസില്‍ ഉണ്ടായിരുന്നത് കൊണ്ടാകാം യുഡിഎഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയശപ്പടാനിടയായത്. പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍കേരള കോണ്‍ഗ്രസിലെ നേതാക്കളും അണികളും ഇപ്പോഴും യുഡിഎഫിനൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ്.കെ.മാണിയും കൂട്ടരും കയറുന്നത് മുങ്ങുന്ന കപ്പലിലേക്ക്; യുഡിഎഫിനെ ബാധിക്കില്ല: കുഞ്ഞാലിക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories