ഇന്റർഫേസ് /വാർത്ത /Kerala / 'ബാർ കോഴ ആരോപണം ആവിയായി;നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു'; ജോ​സ്.കെ. മാ​ണിയെ പരിഹസിച്ച്‌ വി.​ഡി സ​തീ​ശ​ന്‍

'ബാർ കോഴ ആരോപണം ആവിയായി;നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു'; ജോ​സ്.കെ. മാ​ണിയെ പരിഹസിച്ച്‌ വി.​ഡി സ​തീ​ശ​ന്‍

VD Satheesan - jose k Mani)

VD Satheesan - jose k Mani)

ജോ​സ് കെ. ​മാ​ണി ചെഗു​വേ​ര​യു​ടെ ആ​രാ​ധ​ക​നാ​യിരുന്നുവെന്ന് സത്യത്തിൽ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

  • Share this:

ജോസ് കെ മാണി വിഭാഗത്തിന്‍റെ മു​ന്ന​ണി മാ​റ്റ​ത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.​ഡി.​സ​തീ​ശ​ന്‍ എംഎൽഎ. ബാ​ര്‍ കോ​ഴ ആ​രോ​പ​ണം ആ​വി​യാ​യെന്നും നോ​ട്ടെ​ണ്ണു​ന്ന മെ​ഷീ​ന്‍ തു​രുമ്പെ​ടു​ത്തുവെന്നും വി.​ഡി.​സ​തീ​ശ​ന്‍ പറഞ്ഞു. ജോ​സ് കെ. ​മാ​ണി ചെഗു​വേ​ര​യു​ടെ ആ​രാ​ധ​ക​നാ​യിരുന്നുവെന്ന് സത്യത്തിൽ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അവസാനം എന്തായി ?

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബാർ കോഴ ആരോപണം ആവിയായി.

നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.

ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.

സത്യത്തിൽ നമുക്കറിയില്ലായിരുന്നു.

ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.

ഇപ്പോൾ എല്ലാം മനസ്സിലായി!!!

അവസാനം എന്തായി ?

ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക്...

Posted by V D Satheesan on Wednesday, October 14, 2020

മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

First published:

Tags: Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, P j joseph, Pala, Pj joseph, Udf, V.D. Satheeshan