Kerala Congress| 'ധാർമ്മികത വിളമ്പണ്ട; പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജിവെക്കട്ടെ': ഷാഫി പറമ്പിൽ

Last Updated:

500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട- ഷാഫി പറമ്പിൽ

ജോസ് കെ മാണി വിഭാഗത്തിന്‍റെ മു​ന്ന​ണി മാ​റ്റ​ത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. രാജ്യസഭ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. എന്നാൽ പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്.
advertisement
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ്.
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ.
100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ, ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .
advertisement
മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ...

Posted by Shafi Parambil on Wednesday, October 14, 2020
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട. ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| 'ധാർമ്മികത വിളമ്പണ്ട; പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജിവെക്കട്ടെ': ഷാഫി പറമ്പിൽ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement