TRENDING:

'അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ;ഗവർണറെ ഓടിക്കാനുള്ള ശ്രമം സിപിഎമ്മിന് വിനയാകും'; മന്ത്രി മുരളീധരന്‍

Last Updated:

കേരളത്തിന്റെ വികസനം മുടക്കിയാണ് മുരളീധരന്‍ എന്ന മന്ത്രി റിയാസിന്റെ പ്രതികരണത്തിനായിരുന്നു മുരളീധരന്റെ മറുപടി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗവര്‍ണറെ വിരട്ടിയോടിക്കാനാണ് ശ്രമമെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജനം സംഘടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടയുമെന്ന എസ്എഫ്‌ഐ നിലാപാട് സിപിഎമ്മിന്റെ അറിവോടെയാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
advertisement

ഗവർണർക്കെതിരായ ബാനര്‍ സർക്കാർ ഒത്താശയോടെയാണ്. ബാനറും പ്രതിഷേധവും അധികൃതരുടെ പിന്തുണയോടെയാണെന്നും ഗവർണറുടെ സുരക്ഷാ കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Also Read - 'ഗവര്‍ണര്‍ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് മാറുന്നു' SFI സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ

ഗവര്‍ണര്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണോ സിപിഎം നിലപാട്. ഇക്കാര്യം അറിയാന്‍ ശ്രീനാരായണീയര്‍ ഉള്‍പ്പടെ കേരളത്തിലെ ജനം ആഗ്രഹിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനര്‍ കെട്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലാറായ വ്യക്തി ക്യാമ്പസില്‍ എത്തുമ്പോള്‍ ബാനര്‍ കെട്ടുമ്പോള്‍ അത് നിലനിര്‍ത്തണമോ എന്നത് തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണ്. ഇതുവരെ അത് നീക്കിയിട്ടില്ല. സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അറിവോടയെയാണ് ബാനര്‍ സ്ഥാപിച്ചതെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

advertisement

'ഗവർണറെ വിരട്ടി ഓടിക്കാനുള്ള ശ്രമം അവസാനം സിപിഎമ്മിന് തന്നെ വിനയാകും. മുഹമ്മദ് റിയാസും അമ്മായി അച്ഛനും കൂടി നടത്തുന്ന വികസനം കൊണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സിപിഎമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് തന്റെ ശ്രമം. റിയാസ് പേടിപ്പിക്കാൻ നോക്കണ്ട. അമ്മായി അച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല താൻ. സെനറ്റ് നിയമനത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയിൽ പോട്ടെ. സെനറ്റിലേക്ക് സിപിഎമ്മുകാരെ മാത്രമേ നിയമിക്കാവൂ എന്നുണ്ടോ' എന്നും ​വി. മുരളീധരൻ ചോദിച്ചു.

advertisement

Also Read - കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ശബരിമലയില്‍ കൊടുത്ത 95 കോടി എന്തുചെയ്‌തെന്നാണ് ടൂറിസം മന്ത്രി പറയേണ്ടത്. ആ 95 കോടി ചെലവഴിക്കാന്‍ കഴിവില്ലാത്തവന്‍ ബാക്കിയുള്ളവരെ പറ്റി പറയുന്നതില്‍ എന്തുകാര്യമാണ് ഉള്ളത്. വഴി നീളെ ദേശീയപാതാവികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. എന്നിട്ട് വഴിയില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും ബോര്‍ഡ് വച്ചിട്ട് ഇത് മുഴുവന്‍ നടത്തിയത് ഞാനാണെന്ന് പറയുന്ന വികസനം നടത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തിന്റ നന്മയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്'- വി.മുരളീധരന്‍ പറഞ്ഞു.  കേരളത്തിന്റെ വികസനം മുടക്കിയാണ് മുരളീധരന്‍ എന്ന മന്ത്രി റിയാസിന്റെ പ്രതികരണത്തിനായിരുന്നു മുരളീധരന്റെ മറുപടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ;ഗവർണറെ ഓടിക്കാനുള്ള ശ്രമം സിപിഎമ്മിന് വിനയാകും'; മന്ത്രി മുരളീധരന്‍
Open in App
Home
Video
Impact Shorts
Web Stories