'ഗവര്‍ണര്‍ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് മാറുന്നു' SFI സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ
- Published by:Arun krishna
- news18-malayalam
Last Updated:
ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധം ജനാധിപത്യപരമാണെന്നും ആർഷോ പറഞ്ഞു.
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കീലേരി അച്ചു നിലവാരത്തിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. സര്‍വകലാശാലകളെ തകർക്കുന്നതിനായി ചാൻസലർ തന്നെ ശ്രമിക്കുന്നു. എല്ലാ അക്കാദമിക അന്തരീക്ഷത്തെയും സ്തംഭിപ്പിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും ആർഷോ ആരോപിച്ചു. ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധം ജനാധിപത്യപരമാണെന്നും ആർഷോ പറഞ്ഞു.
'കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം നിലവിൽ അവകാശപ്പെടുന്നത് എസ്.എഫ്.ഐ ഉയർത്തിയ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു എന്നാണ്. ഒരു കീലേരി അച്ചു നിലവാരത്തിലേക്ക് അദ്ദേഹം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം ചാൻസിലർക്കുണ്ടെങ്കിൽ എസ്.എഫ്.ഐ ചോദിച്ച വലിയ രാഷ്ട്രീയ ചോദ്യമുണ്ട്. ഈ രണ്ട് സർവകലാശാലയുടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏത് കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭ്യമായി എന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ല', ആർഷോ പറഞ്ഞു.
advertisement
രാജൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത കണ്‍കെട്ട് എന്ന ഹാസ്യചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രമാണ് കീലേരി അച്ചു. താൻ നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നും ജയില്‍ തനിക്ക് അപരിചിതമല്ലെന്നും പറഞ്ഞ് നാട്ടുകാരെ പേടിപ്പിക്കുന്ന കീലേരി അച്ചു, ആളുകളെ ഭയപ്പെടുത്താൻ അവൻ ഒരു വലിയ കത്തിയുമായാണ് സദാസമയം നടപ്പ്. 'എന്നോട് കളിക്കാന്‍ ധൈര്യമുണ്ടെങ്കില വാടാ' എന്ന കീലേരി അച്ചുവിന്‍റെ ഡയലോഗ് ഹിറ്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
December 16, 2023 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവര്‍ണര്‍ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് മാറുന്നു' SFI സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ