TRENDING:

'ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് ?' കേന്ദ്രമന്ത്രി വി.മുരളീധരന്‍

Last Updated:

 'ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരും ' എന്നുപോലും കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ബ്രഹ്മപുരം തീപിടുത്തില്‍ ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയായിരുന്നു എന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement

Also Read – ബ്രഹ്മപുരം; പ്ലാസ്റ്റിക് മാലിന്യങ്ങൾ അനുവദിക്കില്ല; ഉറവിട മാലിന്യ സംസ്‌കരണം കർശനമാക്കും

‘ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരും ‘ എന്നുപോലും കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്താണെന്നും

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, ‘ക്യാപ്റ്റന്‍’ എവിടെയെന്ന് മാധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read – ‘ബ്രഹ്മപുരം പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം; രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു’; കളക്ടർ എന്‍.എസ്.കെ ഉമേഷ്

advertisement

മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒളിച്ചോടാനാവില്ലെന്നും വി.മുരളീധരന്‍ കുറിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് ?

‘ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരും ‘ എന്നുപോലും കോവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്ത് ?

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, ‘ക്യാപ്റ്റന്‍’ എവിടെയെന്ന് മാധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരം!

advertisement

മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒളിച്ചോടാനാവില്ല ശ്രീ.പിണറായി വിജയന്‍….

മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത്…. ഈ തലമുറയുടെ മാത്രമല്ല , ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്….

വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്ത പിണറായി വിജയന്‍റെ മൗനം ദുരൂഹമാണ്… ആഴത്തില്‍ തിരഞ്ഞാല്‍ അഴിമതിയുടെ ദുര്‍ഗന്ധം തന്‍റെമേല്‍ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. “രണ്ടു ദിവസം കൊണ്ട് തീ കെടുത്തും” എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലാണ്……!

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെ’തിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്..

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് ?' കേന്ദ്രമന്ത്രി വി.മുരളീധരന്‍
Open in App
Home
Video
Impact Shorts
Web Stories